കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതക്കുറവുണ്ടായി,മന്ത്രിയ്ക്കു നൽകിയ കത്ത് വ്യക്തിപരം; വിവാദ കത്തിൽ വിശദീകരണവുമായി കമൽ

Google Oneindia Malayalam News

തിരുവനന്തപുരം; നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതിയ സംഭവത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു.

മന്ത്രിക്ക് വ്യക്തിപരമായി എഴുതിയ കത്താണ്. അതുകൊണ്ടാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. സാംസ്കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. ഇടതുപക്ഷ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം, കമൽ പ്രതികരിച്ചു.

kamal

ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടതുപക്ഷ അനുഭാവികളായ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കമലിന്റെ കത്ത്. സെക്രട്ടറി അറിയാതെയായിരുന്നു കമലിന്റെ കത്ത്. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് കൈമാറുന്നതിന് പകരമായിരുന്നു കമലിന്റെ നടപടി.

ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കമലിന്റ കത്ത് പുറത്തുവിട്ടത്. ഇതോടെയാണ് സംഭവം വിവാദമായത്.
ചലച്ചിത്ര അക്കാദമിയെന്താ എകെജി സെന്ററിന്റെ പോഷക സംഘടനയാണോ.ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയത് എന്നായിരുന്നു കത്ത് പുറത്തുവിട്ട് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

Recommended Video

cmsvideo
കേരള: ചലച്ചിത്ര അക്കാദമി നിയമന വിവാദം: കമലിനെതിരെ കെ.എസ്.ശബരീനാഥ്

അതേസമയം കത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി.സമൂഹമാധ്യമങ്ങളിലും സംവിധായകനെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്.
എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു.

വിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെവിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെ

 സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാദമി; രൂക്ഷ വിമര്‍ശനവുമായി പന്തളം സുധാകരന്‍ സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാദമി; രൂക്ഷ വിമര്‍ശനവുമായി പന്തളം സുധാകരന്‍

കെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻകെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻ

English summary
letter given to the Minister was personal; director kamal on letter conroversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X