Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ്, സെല്‍നമ്പര്‍2 -523, സബ് ജയില്‍, ആലുവ!!! ജയിലില്‍ കത്ത് പ്രവാഹം!! ദിലീപ് ചെയ്തത്....

രജിസ്റ്റേര്‍ഡ് കത്തുകളും ദിലീപിന്‍റെ പേരില്‍ വന്നിട്ടുണ്ട്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലുള്ള ദിലീപിനെ തേടി കത്തുകള്‍ എത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കത്തുകളാണ് താരത്തിനു വന്നുകൊണ്ടിരിക്കുന്നത്. ആലുവ സബ് ജയിലില്‍ 523ാം നമ്പര്‍ തടവുകാരനാണ് ദിലീപ്. ജൂലൈ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത താരത്തെ ശനിയാഴ്ച വീണ്ടും ജയിലിലേക്കു കൊണ്ടുവരികയായിരുന്നു. ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു.

കത്തുകള്‍ ഒഴുകുന്നു

കത്തുകള്‍ ഒഴുകുന്നു

ദിലീപിനെ തേടി ആലുവ സബ് ജയിലിലേക്ക് കത്തുകള്‍ ഒഴുകുകയാണ്. ഇതിനകം 30 കത്തുകള്‍ ദിലീപിന്റെ പേരില്‍ വന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

വിലാസം

വിലാസം

വന്നിരിക്കുന്ന ഭൂരിഭാഗം കത്തുകളിലെയും മേല്‍വിലാസം ഒന്നു തന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2-523, സബ് ജയില്‍, ആലുവ എന്നാണ് കത്തുകളിലെ വിലാസമുള്ളത്.

രജിസ്റ്റേര്‍ഡ് കത്തുകളും

രജിസ്റ്റേര്‍ഡ് കത്തുകളും

സാധാരണ കത്തുകള്‍ മാത്രമല്ല വന്നിരിക്കുന്നത്. രജിസ്റ്റേര്‍ഡ് കത്തുകളും ദിലീപിനെ തേടിയെത്തിയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

യഥാര്‍ഥ പേരിലും കത്ത്

യഥാര്‍ഥ പേരിലും കത്ത്

സിനിമയില്‍ അഭിനയിച്ച ശേഷം സ്വീകരിച്ച ദിലീപെന്ന പേരില്‍ മാത്രമല്ല കത്തുകള്‍ വന്നത്. ഗോപാലകൃഷ്ണന്‍ എന്ന യഥാര്‍ഥ പേരിലും ഒരു കത്ത് വന്നു. ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്ന വിലാസത്തോടൊപ്പം ഇപ്പോള്‍ ആലുവ സബ് ജയില്‍ എന്നും ഒരു കത്തില്‍ എഴുതിയിരുന്നു.

കത്തയക്കാന്‍ ഉപയോഗിച്ചത്

കത്തയക്കാന്‍ ഉപയോഗിച്ചത്

ഇന്‍ലന്‍ഡും സാധാരണ കവറുകളും പോസ്റ്റ് കാര്‍ഡുമെല്ലാമാണ് ദിലീപിന് വന്ന കത്തുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുകളും പതിച്ചിട്ടുണ്ട്.

ഒപ്പ് ഇട്ട് വാങ്ങിച്ചു

ഒപ്പ് ഇട്ട് വാങ്ങിച്ചു

സാധാരണ കത്തുകള്‍ക്കൊപ്പം വന്ന രജിസ്റ്റേര്‍ഡ് കത്തുകള്‍ ദിലീപിനെ കൊണ്ട് ജയില്‍ അധികൃതര്‍ ഒപ്പ് ഇട്ട് വാങ്ങിക്കുകയായിരുന്നു.

വായിക്കാന്‍ തയ്യാറാവാതെ ദിലീപ്

വായിക്കാന്‍ തയ്യാറാവാതെ ദിലീപ്

തനിക്ക് ജയിലിലേക്ക് കത്തുകള്‍ തുരുതുരാ വന്നുകൊണ്ടിരിക്കുകയാണെങ്കിലും ദിലീപ് ഇവയെ അവഗണിച്ച മട്ടാണ്. ഒരു കത്ത് പോലും വായിക്കാന്‍ താരം തയ്യാറായില്ലെന്നാണ് വിവരം.

കത്തുകള്‍ സൂക്ഷിക്കും

കത്തുകള്‍ സൂക്ഷിക്കും

ദിലീപ് കത്തുകള്‍ വായിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജയില്‍ അധികൃതര്‍ അവ ജയിലില്‍ തന്നെ സൂക്ഷിക്കും. ജയിലില്‍ നിന്നു മോചിതനായാല്‍ ഈ കത്തുകള്‍ കൊടുത്തയക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+