ലെക്‌സിക്കണ്‍ മേധാവി നിയമന വിവാദം: സര്‍വ്വകലാശാലയാണ് മറുപടി പറയേണ്ടതെന്ന് പൂര്‍ണിമ മോഹന്‍
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു (ലെക്‌സിക്കണ്‍) മേധാവി നിയമന വിവാദത്തില്‍ പ്രതികരിച്ച് ഡോ പൂര്‍ണിമ മോഹന്‍. നിയമനവുമായി ബന്ധപ്പെട്ട മറുപടി പറയേണ്ടത് സര്‍വ്വകലാശാലയാണെന്ന് പൂര്‍ണിമ മോഹന്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ വിജ്ഞാപനം കണ്ടാണ് അപേക്ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹനന്റെ ഭാര്യയാണിവര്‍. സംസ്‌കൃതം അധ്യാപികയായ ഇവരെ ചട്ടങ്ങള്‍ ലംഘിച്ച് മഹാനിഘണ്ടു മേധാവിയാക്കിയെന്നാണ് ആരോപണം. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ തസ്തികയിലേക്ക് പൂര്‍ണിമയ്ക്ക് യോഗ്യതയില്ലെന്നാണ് പരാതി. കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയാണ് പൂര്‍ണിമ മോഹന്‍.
മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ഈ തസ്തികയില്‍ നിയമിച്ചത്. മലയാള പണ്ഡിതരായിരുന്ന ഡോ ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ ആര്‍ ഇ ബാലകൃഷ്ണന്‍, ഭാഷ ശാസ്ത്ര പണ്ഡിതനായ ഡോ സോമശേഖരന്‍ നായര്‍ എന്നിവരുള്‍പ്പടെയുള്ള പ്രൊഫസര്‍മാരെയാണ് ലെക്‌സിക്കണ്‍ മേധാവിയായി നിയമിച്ചത്.
മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമ മോഹനെ നിയമിച്ചതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെഎസയു കേരള സര്‍വ്വകലാശാല ലെക്‌സിക്കണ്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications