Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുന‌ൽവേലി-ബിലാസ്പൂര്‍ സൂപ്പർഫാസ്റ്റിന് എൽഎച്ച്ബി കോച്ചുകൾ

കൊച്ചി: കേരളം വഴി ഓടുന്ന ഒരു ട്രെയ്നിന് കൂടി ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ. 22620 തിരുന‌ൽവേലി-ബിലാസ്പൂര്, 22619 ബിലാസ്പൂര്-തിരുനൽവേലി പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയ്നുകളാണ് ജൂൺ മൂന്നു മുതൽ എൽഎച്ച്ബി കോച്ചുകളിൽ ഓടിത്തുടങ്ങുന്നത്.

നാല് എയർ കണ്ടിഷൻ കോച്ചുകളും ഒൻപതു സ്ലീപ്പർ ക്ലാസുകളും ആറ് സെക്കന്‍റ് ക്ലാസ് കോച്ചുകളും ഉൾപ്പെടെ 21 കോച്ചുകളാണ് തിരുന‌ൽവേലി-ബിലാസ്പൂര് സൂപ്പർഫാസ്റ്റിനുള്ളത്. നിലവിൽ ചെന്നൈ-തിരുവനന്തപുരം മെയിലിനും കൊച്ചുവേളി-ബിക്കാനീർ എക്സ്പ്രസിനും ഇത്തരം കോച്ചുകളുണ്ട്.

news

അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം-ഡെൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഇവയുടെ റെയ്ക്കുകളുടെ നിർമാണം പുരോഗമിക്കുന്നു. അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ കൂടുതൽ സുരക്ഷാ സംവിധാനമുള്ളവയാണ്. ട്രെയ്നുകൾ കൂട്ടിയിടിച്ചാലും പെട്ടെന്നു നിർത്തിയാലും പാളം തെറ്റുകയോ, മുന്നിലുള്ള കോച്ചിൽ ഇടിച്ചു കയറുകയോ ചെയ്യില്ല. രാജ്യത്തെ മുഴുവൻ ട്രെയ്നുകളിലും ഘട്ടംഘട്ടമായി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താനാണു റെയ്ൽവെയുടെ തീരുമാനം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+