കാവ്യ നിരപരാധിയല്ല; ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ്?
കാവ്യ നിരപരാധിയല്ല; ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ്?
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മാഡം കാവ്യയാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റ് താനൊരിക്കലും നല്‍കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
കാവ്യയ്ക്ക് മഞ്ജുവാര്യരുമായുള്ള ബന്ധം അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മനോരമ ചാനലിലെ കൗണ്ടര്‍പോയിന്റിലായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ ദിലീപിനെതിരെ നിരവധി ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു.

എല്ലാ തെളിവും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപില്‍ നിന്ന് എന്തൊക്കെ തെളിവ് ലഭിച്ചോ അതെല്ലാം കാവ്യ മാധവനില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

സിനിമയില്‍ വന്നതു മുതല്‍
ദിലീപ് സിനിമയില്‍ വന്നതു മുതല്‍ തനിക്ക് ദിലീപിനെ നന്നായി അറിയാമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. അറസ്റ്റിലാകുന്നതിന് തലേ ദിവസം വരെ ദിലീപുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കാവ്യ മഞ്ജു ബന്ധം
സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടെയും മഞ്ജുവിന്റെയും ബന്ധങ്ങള്‍ അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കാവ്യയും മഞ്ജുവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു
ചേച്ചി, ചേച്ചി എന്ന് വിളിച്ച് നടന്ന ശേഷമാണ് ചേച്ചിയായ മഞ്ജുവിന്റെ ഭര്‍ത്താവിനെ കാവ്യ തട്ടിയെടുത്തതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ഇതുമുതലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം നഷ്ടപ്പെട്ടുവെന്നും ലിബര്‍ട്ടി ബഷീര്‍.

കാവ്യ നിരപരാധിയല്ല?
കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ നല്‍കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്ക്ക്് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.

നടിയെ ആക്രമിച്ചതിനു പിന്നില്‍
വ്യ്ക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെന്നാണ് ബഷീര്‍ പറയുന്നത്. ദിലീപിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടികളിലൊരാളാണ് ആക്രമണത്തിനിരയായ നടിയെന്നും ബഷീര്‍. വ്യക്തിബന്ധത്തില്‍ കോട്ടം തട്ടിയതോടെയാണ് ആക്രമണത്തിലേക്ക്് നയിച്ചതെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പക്ഷം.

മാഡം കാവ്യ
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍. ദിവസങ്ങള്‍ക്കു മുമ്പാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ കാവ്യയ്്ക്ക് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു.

അടുത്ത ബന്ധം
കാവ്യയുടെ കുടുംബവുമായി സുനിക്ക്് അടുത്ത ബന്ധം ഉള്ളതായി തെളിഞ്ഞിരുന്നു. സുനി കാവ്യയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സുനിയെ അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞത്. ഇത് കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കാവ്യയെ ചോദ്യം ചെയ്യും
സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചകള്‍. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരുടെ മൊഴിയും കാവ്യയ്ക്ക് പ്രതികൂലമായിരിക്കുകയാണ്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും










Click it and Unblock the Notifications