സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രക്ഷപ്പെടാനുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ പൂര്‍ത്തിയായെന്ന് പറയാം. അതിനിടെ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിയറ്റര്‍ സംഘടനകളുടെ മുന്‍ പ്രസിഡണ്ടും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസിലാണ് ലിബര്‍ട്ടി ബഷീര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ദിലീപ് മറ്റ് ചിലര്‍ക്ക് കൂടി ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയത്.

 ദിലീപ് കുറ്റക്കാരന്‍

ദിലീപ് കുറ്റക്കാരന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.താനും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കഴി്ഞ്ഞ ദിവസം പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു.

നിസാമിന് സംഭവിച്ചത്

നിസാമിന് സംഭവിച്ചത്

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജഡ്ജി നടത്തിയ നിരീക്ഷണത്തില്‍ ആരോപണങ്ങളെല്ലാം കള്ളമാണെന്നും ദിലീപ് 100 ശതമാനവും കുറ്റക്കാരന്‍ ആണെന്നും വ്യക്തമായിരിക്കുകയാണ്. നിസാം കേസില്‍ സംഭവിച്ചത് തന്നെയാണ് ദിലീപിനും സംഭവിക്കാന്‍ പോകുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കാലാകാലം ജയിലിൽ

കാലാകാലം ജയിലിൽ

ഇതേ നിലയില്‍ തന്നെ പോലീസ് മുന്നോട്ട് പോവുകയാണ് എങ്കില്‍ കാലാകാലം ദിലീപിന് ജയിലില്‍ കിടക്കേണ്ടതായി് വരും. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലെ വിവരങ്ങള്‍ വായിച്ചാല്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് ഏത് ജഡ്ജിക്കും ബോധ്യം വരുമെന്നും ബഷീര്‍ പറഞ്ഞു.

ഇതിലും വലിയ ക്വട്ടേഷൻ

ഇതിലും വലിയ ക്വട്ടേഷൻ

ദിലീപ് കുറ്റക്കാരനാണ് എന്ന് തങ്ങള്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉ്‌ദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ക്വട്ടേഷന്‍ പാളിപ്പോയത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത് എന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു.

സംയുക്ത, ഗീതു...

സംയുക്ത, ഗീതു...

സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെല്ലാം ദിലീപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട ആളുകളാണ്. ദിലീപിന്റെ ഹിറ്‌റ്‌ലിസ്റ്റിലെ പ്രധാന ഉന്നം ശ്രീകുമാര്‍ ആയിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ചാനലിനോട് വെളിപ്പെടുത്തി.

രക്ഷപ്പെട്ടത് ഭാഗ്യത്തിന്

രക്ഷപ്പെട്ടത് ഭാഗ്യത്തിന്

ആദ്യത്തെ ക്വട്ടേഷന്‍ പാളിപ്പോയത് കൊണ്ട് ഭാഗ്യത്തിനാണ് ഇവരെല്ലാം രക്ഷപ്പെട്ടതെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. ദിലീപിന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന അപ്പുണ്ണിയെ കിട്ടാത്തിടത്തോളം ദിലീപിന് ജാമ്യം കിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഉറ്റ സുഹൃത്തുക്കൾ

ഉറ്റ സുഹൃത്തുക്കൾ

ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംയുക്താ വര്‍മ്മയും ഗീതുമോഹന്‍ദാസും ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്. കാവ്യയുമായുള്ള ദിലീപിന്റെ അടുപ്പം മഞ്ജു വാര്യരെ നടി അറിയിച്ചതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം എന്നാണ് പോലീസ് വാദം.

പ്രശ്നത്തിന് കാരണക്കാർ

പ്രശ്നത്തിന് കാരണക്കാർ

ദിലീപുമായി വേര്‍പിരിയാന്‍ തീരുമാനമെടുത്തതിന് പിന്നാലെ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുഹൃത്തുക്കളായ ഇവരെക്കുറിച്ച് പരാമര്‍ശമുണ്ട്. തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതുവും സംയുക്തയും അടക്കമുള്ളവരാണ് എന്ന പ്രചാരണങ്ങള്‍ക്ക് എതിരെ ആയിരുന്നു മഞ്ജു എഴുതിയത്.

പിന്തുണ സുഹൃത്തുക്കൾ

പിന്തുണ സുഹൃത്തുക്കൾ

ആക്രമിക്കപ്പെട്ട നടിയോ ഗീതു മോഹന്‍ദാസോ സംയുക്താ വര്‍മ്മയോ അല്ല തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവരുടെ നേര്‍ക്കുള്ള ആരോപണങ്ങള്‍ അരുതെന്നും പറയുന്നതായിരുന്നു ആ പോസ്റ്റ്. ദിലീപുമായി വേര്‍പിരിഞ്ഞതിന് ശേഷം മഞ്ജുവിന് എല്ലാ വിധ പിന്തുണയും ഈ സുഹൃത്തുക്കളാണ്.

ഒതുക്കാൻ നീക്കം?

ഒതുക്കാൻ നീക്കം?

സംയുക്താ വര്‍മ്മയുടെ ഭര്‍ത്താവും നടനുമായ ബിജു മേനോനെ സിനിമയില്‍ നിന്നും ഒതുക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നതായി നേരത്തെ തന്നെ ആരോപണങ്ങള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ദിലീപ് തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

നടുക്കുന്ന വെളിപ്പെടുത്തൽ

ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ മനോരമയോട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+