കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രങ്ങള്‍ തിരിഞ്ഞ് കുത്തുന്നു; സിനിമ പ്രതിസന്ധിക്ക് തുടക്കമിട്ട ഫെഡറേഷന് പുതിയ പ്രതിസന്ധി

എക്‌സിബിറ്റേഴ്‌സിന്റെ പുതിയ സംഘടനയ്‌ക്കെതിരെ ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍. പുതിയ റിലീസുകള്‍ ഫെഡറേഷന്റെ തിയറ്ററുകള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആരോപണം.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയുടെ നല്ലൊരു ഉത്സവകാലത്ത് പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റി സമ്മര്‍ദം തന്ത്രം പയറ്റാന്‍ ശ്രമിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തന്ത്രങ്ങള്‍ തിരിഞ്ഞു കൊത്തുന്നു. പുതിയ സംഘടന എക്‌സിബിറ്റേഴ്‌സിനായി രൂപം കൊണ്ടതോടെ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു ഫെഡറേഷന്‍. അതുവരെ അല്‍പം പോലും വിട്ടു വീഴ്ചക്ക് തയാറാകാതിരുന്ന ലിബര്‍ട്ടി ബഷീറും സംഘവും ഒറ്റയടിക്കാണ് സമരം അവസാനിപ്പിച്ചത്. ഇതിനിടെ സമരത്തോടെ അനുകൂലമല്ലാതിരുന്ന അംഗങ്ങള്‍ ഫെഡറേഷനില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു.

സമരം അവസാനിച്ചതോടെ സിനിമ പ്രതിസന്ധി അവസാനിച്ചെങ്കിലും ഫെഡറേഷനിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. സമരം അവസാനിപ്പിച്ചു വന്ന തങ്ങള്‍ക്ക് പുതിയ ചിത്രങ്ങള്‍ റിലീസിന് നല്‍കുന്നില്ല എന്നതാണ് ഫെഡറേഷന്റെ പരാതി. തിയറ്റര്‍ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരം കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ക്രിസ്തുമസ് സിനിമകളുടെ റിലീസ് തിയതികള്‍ പ്രഖ്യാപിച്ചിരുന്നു. സമരത്തിന് അവസാനം കുറിച്ചുകൊണ്ട്് തിയറ്ററിലെത്തിയ ഭൈരവ ഫെഡറേഷന്റെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

ചിത്രങ്ങള്‍ ലഭിക്കുന്നില്ല

സിനിമ പ്രതിസന്ധിക്ക് അവസാനമായി. തിയറ്ററുകള്‍ക്കായി പുതിയ സംഘടനയും രൂപം കൊണ്ടും. ഇപ്പോഴത്തെ പ്രശ്‌നം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകള്‍ക്ക് പുതിയ റിലീസുകള്‍ നല്‍കുന്നില്ല എന്നതാണ്.

തന്ത്രം തിരിഞ്ഞു കുത്തുന്നു

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് പറഞ്ഞിരുന്നവര്‍ സമരം പൊളിഞ്ഞപ്പോള്‍ സിനിമ ലഭിക്കാത്തതിന് പരാതിയുമായി എത്തിയിരിക്കുകയാണ്. ഫെഡറേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നിട്ടും സമരം അവസാനിപ്പിക്കാന്‍ ഫെഡറേഷന്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നു.

25ഓളം തിയറ്ററുകള്‍

ഫെഡറേഷനു കീഴിലുള്ള 25ഓളം തിയറ്ററുകള്‍ക്കാണ് പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തത്. ഫെഡറേഷന്‍ പ്രസിഡന്റായ ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവരുടെ തിയറ്ററുകളും ഇക്കൂട്ടത്തിലുണ്ട്.

പുതിയ സംഘടനയുടെ കളി

തങ്ങളുടെ തിയറ്ററുകള്‍ക്ക് പുതിയ സിനിമ തരാത്തതിനു പിന്നില്‍ പുതിയ സംഘടനും നിര്‍മാതാക്കളും വിതരണക്കാരുമാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. അവര്‍ തങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപാണ് തിയറ്റര്‍ ഉടമകള്‍ക്കായി രൂപീകരിച്ച പുതിയ സംഘടനയുടെ പ്രസിഡന്റ്.

ദിലീപിന്റെ ഗുണ്ടായിസം

ഫെഡറേഷനെ പിളര്‍ത്തി ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയിലേക്ക് ഭീഷണിപ്പെടുത്തിയാണ് ആളുകളെ ചേര്‍ക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ദിലീപിന്റെ നിര്‍ണായകമായ ഇടപെടലായിരുന്നു അനിശ്ചിതത്വത്തിലായിരുന്നു തിയറ്റര്‍ സമരം അവസാനിക്കാന്‍ കാരണം.

ആര്‍ക്കും ഉപരോധം ഇല്ല

പുതിയ സംഘടന ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ഫെഡറേഷന്റെ ആരോപണം. എന്നാല്‍ അത്തരത്തിലൊരു ഉപരോധം ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പുതിയ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. സമരം നടത്തിയവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്ന് പുതിയ സംഘടനയുടെ രൂപീകരണ വേളയില്‍ അധികൃതര്‍ പറഞ്ഞിരുന്നു.

പെട്ടിയിലിരുന്നത് നാല് ചിത്രങ്ങള്‍

ഫെഡറേഷന്റെ തിയറ്റര്‍ സമരം കാരണം മലയാളത്തിലെ നാല് ചിത്രങ്ങളാണ് പെട്ടിയിലിരുന്നത്. ക്രിസ്തുമസ് അവധിക്കാലത്തെ മികച്ച കളക്ഷന്‍ നഷ്ടപ്പെടുത്തിയായിരുന്നു തിയറ്റര്‍ ഉടമകളുടെ സമരം. ഈ ചിത്രങ്ങള്‍ റിലീസിന് ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഫെഡറേഷന്റെ പരാതി.

മുഖ്യമന്ത്രിക്ക് നിവേദനം

തങ്ങള്‍ക്ക് സിനിമ അനുവദിക്കാത്ത പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ലിബര്‍ട്ടി ബഷീര്‍ നിവേദനവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. സമരത്തിന്റെ സമയത്ത് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും ഫെഡറേഷന്‍ തയാറായിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രശ്‌ന പരിഹാരമില്ലെന്ന വാശിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

അന്യഭാഷാ ചിത്രങ്ങള്‍ തുണയ്ക്കുന്നില്ല

സമരം തുടങ്ങിയ സമയത്ത് മലയാള സിനിമയ്ക്കല്ല തിയറ്ററുകള്‍ക്കാണ് സ്ഥാനം എന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. മലയാള സിനിമ ഇല്ലെങ്കില്‍ അന്യഭാഷ ചിത്രങ്ങള്‍ കൊണ്ട് പിടിച്ച് നില്‍ക്കാം എന്നതായിരുന്നു ഇവരുടെ കാഴ്ചപ്പാട്. എന്നാല്‍ അത് ദീര്‍ഘകാലത്തേക്ക് പ്രായോഗികമല്ലെന്ന് മനസിലാവുകയായിരുന്നു. പ്രതീക്ഷയോടെ ഇവര്‍ കാത്തിരുന്ന ഭൈരവയും നഷ്ടപ്പെട്ടതോടെ പിടിവാശി അവസാനിപ്പിക്കാന്‍ അവര് നിര്‍ബന്ധിതരായി തീരുകയായിരുന്നു.

ക്രിസ്തുമസ് ചിത്രങ്ങള്‍ ആദ്യം

പുതിയ സംഘടന രൂപീകരിച്ച ശേഷം ക്രിസ്തുമസിന് തിയറ്ററില്‍ എത്തേണ്ടിയിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. വിജയ് ചിത്രമായ ഭൈരവയ്ക്ക് പിന്നാലെ ക്രിസ്തുമസ് റിലീസുകളായിരുന്ന നാല് മലയാള ചിത്രങ്ങളും റിലീസിനെത്തും. എസ്ര, ഫുക്രി, മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണവ. അതില്‍ ജോമോന്റെ സുവിശേഷങ്ങള്‍ 19നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20നും തിയറ്ററിലെത്തും.

English summary
Liberty Basheer appeared with new allegation against new exhibitors Organisation. He said, new organisation didn't giving new releases to federation's theaters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X