കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി മമ്മൂട്ടി ഇടപെട്ടോ? ഗണേഷിന്റെ ആരോപണം ലക്ഷ്യമിടുന്നത്.. വെളിപ്പെടുത്തൽ!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നിരപരാധി ആണെന്നും തന്നെ ചിലര്‍ കുടുക്കിയതാണ് എന്നുമാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. അവര്‍ ആരെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. എന്നാല്‍ ദിലീപ് പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഗണേഷ് കുമാറും പിസി ജോര്‍ജും അടക്കം പുറത്ത് നിന്നും ഉന്നയിക്കുന്നത്. മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റേയുമെല്ലാം പേരുകള്‍ വലിച്ചിഴയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ദിലീപ് കേസില്‍ മമ്മൂട്ടി ഇടപെട്ടിട്ടുണ്ടോ ? അക്കാര്യം വെളിപ്പെടുത്തുകയാണ് തിയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍.

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിർണായക നീക്കം.. പോലീസ് സുപ്രീം കോടതിയിലേക്ക്ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിർണായക നീക്കം.. പോലീസ് സുപ്രീം കോടതിയിലേക്ക്

ദിലീപിനെ പുറത്താക്കിയതിന് എതിരെ

ദിലീപിനെ പുറത്താക്കിയതിന് എതിരെ

ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള നടന്മാരിലൊരാളാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് മമ്മൂട്ടിക്കെതിരെ ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സിനിമാ ലോകം ഞെട്ടിയതും. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതിന് എതിരെ ആയിരുന്നു വിമര്‍ശനം.

മമ്മൂട്ടി പറഞ്ഞതിന് അടിസ്ഥാനമില്ലേ

മമ്മൂട്ടി പറഞ്ഞതിന് അടിസ്ഥാനമില്ലേ

പൃഥ്വിരാജിനെ പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടി പറഞ്ഞത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. അമ്മയുടെ ചട്ടം പ്രകാരം മമ്മൂട്ടി പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും ഗണേഷ് വ്യക്തമാക്കുകയുണ്ടായി.

പ്രതികരിക്കാതെ മെഗാസ്റ്റാർ

പ്രതികരിക്കാതെ മെഗാസ്റ്റാർ

ദിലീപ് കേസില്‍ മമ്മൂട്ടി ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന സംശയം ഉയരുക സ്വാഭാവികം. ഇതുവരെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലോ ദിലീപിന്റെ അറസ്റ്റിലോ ഒരു പ്രതികരണം പോലും മമ്മൂട്ടിയോ മോഹന്‍ലാലോ നടത്തിയിട്ടില്ല.

ആരോപണത്തിന് മറുപടി

ആരോപണത്തിന് മറുപടി

ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണത്തിനും മെഗാസ്റ്റാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രക്ഷിക്കാൻ മമ്മൂട്ടിക്ക് കഴിയില്ല

രക്ഷിക്കാൻ മമ്മൂട്ടിക്ക് കഴിയില്ല

കേസിന്റെ ആദ്യഘട്ടത്തില്‍ മമ്മൂട്ടി പ്രതിക്ക് വേണ്ടി സര്‍ക്കാരിനോട് ശുപാര്‍ശ നടത്തി എന്നാണ് തന്റെ ധാരണയെന്നും അത് തെറ്റിയിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇന്ന് മമ്മൂട്ടിക്കത് കഴിയില്ലെന്നും അതിന്റെ ചൊരുക്കാണ് ഗണേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

ആത്മബന്ധമുള്ള സർക്കാർ

ആത്മബന്ധമുള്ള സർക്കാർ

മമ്മൂട്ടി വിചാരിച്ചിരുന്നുവെങ്കില്‍ പ്രതി ഇത്രയും ദിവസം ജയിലില്‍ കിടക്കുമായിരുന്നില്ല. മമ്മൂട്ടിക്ക് അത്രയും ആത്മബന്ധമുള്ള ഒരു സര്‍ക്കാരാണ് ഇവിടെ ഉള്ളതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുകയുണ്ടായി.

മമ്മൂട്ടി ന്യൂട്രലായി നിന്നു

മമ്മൂട്ടി ന്യൂട്രലായി നിന്നു

മമ്മൂട്ടി ഇടപെടാത്തത് കാരണമാണ് ഗണേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മമ്മൂട്ടി സത്യസന്ധമായി, ന്യൂട്രലായി നിന്നു. വേണ്ടാത്ത കാര്യത്തില്‍ മമ്മൂട്ടി ചാടി ഇടപെട്ടില്ല എന്നാണ് തന്റെ ഇപ്പോഴത്തെ ധാരണയെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നടിയെ ഇല്ലാതാക്കിയേക്കും

നടിയെ ഇല്ലാതാക്കിയേക്കും

ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കിയേക്കും എന്നാണ് തന്റെ ഭയം എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

പ്രതികാര ബുദ്ധിയോടെ

പ്രതികാര ബുദ്ധിയോടെ

ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ഈ മറുപടി. ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത് പ്രതികാര ബുദ്ധിയോടെ ആണ് എന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

പത്ത് ദിലീപ് വന്നാലും നേരിടും

പത്ത് ദിലീപ് വന്നാലും നേരിടും

പുറത്തിറങ്ങിയ ദിലീപിന്റെ ശരീരഭാഷയിലും മുഖഭാവത്തിലും അത് വ്യക്തമാണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. അത്തരമൊരു പേടി തനിക്കില്ലെന്നും ഒന്നല്ല, പത്ത് ദിലീപ് വന്നാലും നേരിടുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

വെളിപ്പെടുത്തൽ

ന്യൂസ് അവർ ചർച്ചയിൽ ലിബർട്ടി ബഷീർ

English summary
Liberty Basheer on Mammoottys intervention in Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X