കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പുകഴ്ത്തി ലിബര്‍ട്ടി ബഷീര്‍; ' ഇജ്ജ് സുലൈമാനല്ല ബഷീറേ... ഹനുമാനാ...'

നിലപാടില്‍ മലക്കം മറിഞ്ഞ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. തിയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരമാനിച്ചു.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: ഒടുവില്‍ നിന്ന നില്‍പില്‍ ലിബര്‍ട്ടി ബഷീര്‍ മലക്കം മറിഞ്ഞു. ദിലീപിനെതിരെ ആരോപണങ്ങളുമായി തിയറ്റര്‍ സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ രംഗത്തെത്തിയ ലിബര്‍ട്ടി ബഷീര്‍ ഇപ്പോള്‍ നിലപാട് മാറ്റി. പുതിയ തിയറ്റര്‍ സംഘടനയുടെ തലപ്പത്ത് എത്തിയത് നന്നായി എന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ലിബര്‍ട്ടി ബഷീര്‍ ദിലീപിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയത്.

ഒരു മാസത്തിലധികം മലയാള സിനിമയെ സമ്മര്‍ദത്തിലാക്കിയ തിയറ്റര്‍ സമരം പ്രഖ്യാപിച്ചത് ലിബര്‍ട്ടി ബഷീര്‍ പ്രസിഡന്റായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനായിരുന്നു. ഒടുക്കം ഫെഡറേഷന്‍ പിളരുകയായിരുന്നു. അന്ന് ബഷീര്‍ ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. പുതിയ സംഘടന നിലവില്‍ വന്നതിന് ശേഷം ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകള്‍ക്ക് സിനിമകള്‍ റിലീസിന് കിട്ടിയിരുന്നില്ല. ഇതിനെതിരെ പരാതിയുമായി ബഷീര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

നിലപാട് മാറ്റം

ഡറേഷനെ പിളര്‍ത്തി പുതിയ സംഘടനയ്ക്കായി വിതരണക്കാരും നടത്തിയ ശ്രമത്തിന് നേതൃത്വം നല്‍കിയത് ദിലീപായിരുന്നു. ഇതായിരുന്നു ലിബര്‍ട്ടി ബഷീറിനെ ചൊടിപ്പിച്ചത്. അന്ന് വളരെ രൂക്ഷ വിമര്‍ശനങ്ങളുമായിട്ടാണ് ബഷീര്‍ രംഗത്തെത്തിയത്. എന്നാല്‍ ബുധനാഴ്ച തന്റെ നിലപാടില്‍ നേരെ മറുകണ്ടം ചാടുകയായിരുന്നു അദ്ദേഹം.

ദിലീപ് വന്നത് നന്നായി

പുതിയ സംഘടനയുടെ തലപ്പത്ത് ദിലീപിനേപ്പോലെ ഒരാള്‍ വന്നത് നന്നായി എന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ പുതിയ നിലപാട്. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സിനിമാ പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം.

പതയുന്നുണ്ടല്ലോ അല്ലേ...?

കാര്യ സാധ്യത്തിന് വേണ്ടിയുള്ള ഒരു സോപ്പിടലായി പുതിയ നിലപാടിനെ കാണാം. സമരം അവസാനിച്ച് പുതിയ മലയാള ചിത്രങ്ങള്‍ റിലീസിന് എത്തിയപ്പോള്‍ അതില്‍ നിന്നും ഫെഡറേഷന്റെ തിയറ്ററുകളെ ഒഴിവാക്കുകയായിരുന്നു. അതില്‍ ബഷീറിന്റെ തിയറ്ററുകളും ഉണ്ടായിരുന്നു.

പരാതിയുമായി സര്‍ക്കാരിലേക്ക്

തിയറ്റര്‍ സമരത്തിന്റെ ആദ്യ നാളുകളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഫെഡറേഷന്‍ തയാറായില്ല. എന്നാല്‍ സമരം അവസാനിച്ചിട്ടും തങ്ങള്‍ക്ക് സിനിമ കിട്ടുന്നില്ലെന്നായപ്പോള്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. തന്റെ സിനിമ ഏത് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവാണ് തീരുമാനിക്കുന്നതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ഏറക്കുറെ വ്യക്തമായിരുന്നു.

സര്‍ക്കാര്‍ ഇടപെടുന്നു

സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ തിയറ്ററുകളോട് വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. എങ്കിലും ഇത് എത്രമാത്രം ഫലവത്താകും എന്നതില്‍ ബഷീറിന് ആശങ്കയുണ്ട്. ആ ആശങ്കയാണ് ദിലീപിനെതിരായ നിലപാട് തിരുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ഇ ടിക്കറ്റിംഗ്

തിയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച്ച സിനിമാ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇ ടിക്കറ്റിംഗിനെ ആദ്യം എതിര്‍ത്തിരുന്നവരാണ് ഫെഡറേഷന്‍. എന്നാല്‍ അംഗബലം കുറഞ്ഞ ഫെഡറേഷന് സര്‍ക്കാര്‍ തീരുമാത്തിന് തല കുലുക്കാനെ കഴിഞ്ഞൊള്ളു.

റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും

സിനിമയിലെ കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുന്നതിനായി സ്ഥിരം റെഗുലേറ്റിറി കമ്മീഷന്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. അടൂര്‍ ഗോപാകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.

അപ്രസക്തമാകുന്ന ഫെഡറേഷന്‍

പുതിയ സംഘടന രൂപീകൃതമായതോടെ ഫെഡറേഷന്റെ പ്രസക്തി തന്നെ നഷ്ടമാകുകയാണ്. ഫെഡറേഷനിലെ 90 ശതമാനം അംഗങ്ങളും പുതിയ സംഘടനയില്‍ ചേര്‍ന്നുകഴിഞ്ഞു. 168 തിയറ്ററുകളാണ് പുതിയ സംഘടനയില്‍ ഇപ്പോഴുള്ളത്.

English summary
Liberty Basheer change his opinion about Dileep. He support Dileep's leadership in new organisation. Government decided to fix e-ticketing in theaters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X