കുറിഞ്ഞി ഗവണ്മെന്റ് യു പി സ്കൂളിൽ എസ്എഫ്ഐ ലൈബ്രറി ഒരുക്കിക്കൊടുത്തു
കുറിഞ്ഞി ഗവണ്മെന്റ് യു പി സ്കൂളിൽ എസ്എഫ്ഐ ലൈബ്രറി ഒരുക്കിക്കൊടുത്തു
കോലഞ്ചേരി: എസ്എഫ്ഐ കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിഞ്ഞി ഗവണ്മെന്റ് യു പി സ്കൂളിൽ കുട്ടികൾക്കായി ലൈബ്രറി ഒരുക്കികൊടുത്തു. സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി എം ജുനൈദ് ലൈബ്രറി ഉദ്‌ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം വടയമ്പാടി സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തിരുന്നു.ഇതിനു തുടർച്ച എന്നവണ്ണമാണ് ഈ വർഷം ലൈബ്രറി ഒരുക്കികൊടുത്തത്.

പിടിഎ പ്രസിഡന്റ് നീതു ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ നീമ ജിജോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു തുടർന്ന് ലൈബ്രറി ഉദ്ഘാടനം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സി.വി.എം ജുനൈദ്* നിർവ്വഹിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ഉഷ ഒ.പി സ്വാഗതം ആശംസിച്ചു തുടർന്ന് എൻ.വി കൃഷ്ണൻകുട്ടി, വിശ്വജിത്ത് വി വിനോദ്, പൗലോസ്, കുറിഞ്ഞി വായനാശാല ഭാരവാഹി ജിജോ, ടി.ടി രതീഷ് അദ്ധ്യാപികയായ ബിന്ദു കെ.എൻ തുടങ്ങിയവർ ആശംസർപ്പിച്ച് സംസാരിച്ച ചടങ്ങിൽ അദ്ധ്യാപികയായ ബിനു മാത്യൂ കൃതജ്ഞതയും രേഖപ്പെടുത്തി.












Click it and Unblock the Notifications