Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയന്മാര്‍ക്ക് ആഹ്ലാദം; ഞായറാഴ്ച മുതല്‍ 38 പുതിയ ബാറുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ 38 പുതിയ ബാറുകള്‍ കൂടി സംസ്ഥാനത്ത് തുറക്കും. ഇത്രയും ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. 61പേര്‍ ആണ് ലൈസന്‍സിന് അപേക്ഷിച്ചിരുന്നത്. ഇതില്‍ 38 പേരുടെ അപേക്ഷ എക്‌സൈസ് അംഗീകരിച്ചു.

സര്‍ക്കാര്‍ മദ്യനയം പ്രകാരം 2014 മാര്‍ച്ച് 31ന് പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കുക. യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരിനയം കാരണം ബാര്‍പദവി നഷ്ടപ്പെട്ട, ഇപ്പോള്‍ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഹോട്ടലുകളുടെ നക്ഷത്ര പദവിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതിനാലാണ് പല ബാറുകളുടെയും ലൈസന്‍സ് പദവി നീണ്ടുപോകുന്നത്.

liquor

ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചവയില്‍ കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ബാറുകളില്ല. ബാക്കി 11 ജില്ലകളിലും ബാറുടമകള്‍ക്ക്

ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ബാറുകള്‍ കൂടാതെ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനും സര്‍ക്കാര്‍

ലൈസന്‍സ് പുതുക്കി നല്‍കി.

28 ലക്ഷം രൂപയാണ് ബാറുകളുടെ ലൈസന്‍സ് ഫീ. സുപ്രീംകോടതി വിധിയും എക്സൈസ് നിയമങ്ങള്‍ക്കും പാലിക്കുന്നവരെയായിരിക്കും ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുക. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് 2014 ഏപ്രില്‍ 13ന് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചു. ഈ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+