• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാമ്പ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ്; ഇല്ലെങ്കില്‍ 3 വര്‍ഷം വരെ ശിക്ഷ; പിന്നെയും നിബന്ധനകള്‍

  • By News Desk

തിരുവനന്തപുരം: അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നവരുടെ എണ്ണം കൂടുകയും അത് വഴി അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാമ്പ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സില്ലാതെ പാമ്പിനെ പിടിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കാനാണ് തീരുമാനം.

ജില്ലാ അടിസ്ഥാനത്തില്‍ പാമ്പ് പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി ലൈസന്‍സ് നല്‍കും. ശേഷം ലൈസന്‍സ് ഉള്ളവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്‌സിനും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും നല്‍കും.

ജീവന് ഭീഷണിയാവുന്ന തരത്തില്‍ പാമ്പിനെ കണ്ടാല്‍ ഇവരെ ബന്ധപ്പെടാം. പാമ്പ് പിടിത്തക്കാര്‍ പരിശീലനം നല്‍കി ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് ശേഷം മാത്രമെ നിയമനടപടികള്‍ കര്‍ശനമാക്കുകയുള്ളു. അതുവരെ ഇത് സംബന്ധിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ തു

ടരും.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിങ്ങുന്നതോടെ എത്ര വലിയ പാമ്പുപിടിത്തക്കാരനായാലും അപകടകരമായ വിധത്തില്‍ പാമ്പിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം.

പാമ്പ് പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ച പാമ്പ് പിടിത്തത്തിനിടെ മരണപ്പെട്ടിരുന്നു. മൂര്‍ഖന്റെ കടിയേറ്റാണ് മരണപ്പെട്ടത്. നാവായി കുളത്ത് വെച്ചായിരുന്നു മരണപ്പെട്ടത്. പാമ്പ് പിടിത്തക്കാരനായ വാവ സുരേഷിനും നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ഈയിടെ കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച കൊലപാതകം നടത്തിയ വാര്‍ത്തയും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പാമ്പ് പിടിത്തക്കാരനില്‍ നിന്നുമാണ് പ്രതി ഭാര്യയെ കൊല്ലുന്നതിനായി വലിയ തുക കൊടുത്ത് പാമ്പിനെ വാങ്ങിയത്. യൂട്യൂബ് മുഖാന്തരവും പാമ്പ് പിടിത്തക്കാരന്‍ മുഖേനയുമാണ് ഇയാള്‍ പാമ്പിനെ കൈകാര്യം ചെയ്യാന്‍ പടിച്ചത്.

പാമ്പിനെ അശാസ്ത്രീയമായി പിടിക്കാനറിയുന്ന നിരവധി പേര്‍ നാട്ടിലുണ്ട്. എന്നാല്‍ ഇനിമുതല്‍ ഇത്തരം കൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണം എന്ത്? ചോദ്യങ്ങളുമായി ടിപി ശ്രീനിവാസന്‍

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണം എന്ത്? ചോദ്യങ്ങളുമായി ടിപി ശ്രീനിവാസന്‍

കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!

English summary
License Is Mandatory For Snake Catching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X