അമിത വേഗത്തില്‍ ബൈക്കോടിച്ചാല്‍ ലൈസന്‍സ്റദ്ദാക്കും
കൊച്ചി: അമിത വേഗത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് നിയമപരമായി റദ്ദാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടര്‍ വാഹന നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയില്ലെന്ന് കാണിച്ച് ശാസ്താംകോട്ട സ്വദേശി ദിലീപ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിലാണ് കോടതി ഉത്തരവ്.

അനുവദിനീയമയാതില്‍ വേഗത്തില്‍ ഇരുചക്രവാഹനങ്ങളോടിക്കുന്നവരുടെ ലൈസന്‍സ് നിയമാനുസൃതമായി റദ്ദാക്കണമെന്ന് കോടതി വിധിയില്‍ പറയുന്നു. പിന്നീട് ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലും നിയമം പാടില്ല. കൗമരക്കാരാണ് അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുന്നതെന്ന് കോടതി വലയിരുത്തി, ഇവരെ ബോധവത്കരിക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
അതേ സമയം, ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ആരുടെയും ലൈസന്‍സ് റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വാക്കാല്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications