ഡ്രൈവിംഗിനിടെ ബ്ലൂടൂത്തിൽ സംസാരിച്ചാൽ ലൈസൻസ് തെറിക്കും;നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം; ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നവർക്ക് പണികൊടുക്കാൻ ഒരുങ്ങി മോട്ടോർനാഹന വകുപ്പ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ലൈസൻസ് സസ്പപെൻറ് ചെയ്യാനാണ് നീക്കം. ഫോൺ ഉപയോഗം മൂലം അപകടങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് പോലീസ് നടപടികൾ കടുപ്പിക്കാനൊരുങ്ങുന്നത്.

നിലവിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ കേസെടുക്കാം. എന്നാൽ മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് 'ഹാൻഡ്സ് ഫ്രീ' ആയി സംസാരിക്കാം എന്നതിനാൽ നിലവിൽ ഫോൺ ചെവിയിൽ വെച്ച് തന്നെ സംസാരിക്കേണ്ട സാഹചര്യമില്ല.ഇതോടെ പലരും കേസുകളിൽ പെടാതെ രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഇങ്ങനെ ഹാന്റ് ഫ്രീയായി സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ബ്ലൂടൂത്ത് വഴി സംസാരിക്കുന്ന സംഭവങ്ങൾക്കെതിരേയും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. എന്നാൽ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് അധികൃതരെ കുഴക്കുന്നത്.എന്തായാലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പരിശോധന കർശനമാക്കാൻ തന്നെയാണ് ഉദ്യോഗസ്ഥരുടെ തിരുമാനം. വാഹനം ഓടിക്കുന്നവർ ഫോൺ ചെയ്തുവെന്ന കാര്യം നിഷേധിച്ചാൽ കോൾഹിസ്റ്ററി ഉൾപ്പെടെ പരിശോധിച്ച് തെളിവ് സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തിരുമാനം.












Click it and Unblock the Notifications