സ്വാമിയുടെ ലിംഗം മുറിച്ച യുവതി കുടുങ്ങും ? സത്യം പുറത്തുവന്നേക്കും!! നുണപരിശോധന നടത്തുന്നു...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തില്‍ യുവതി കുടുങ്ങിയേക്കും. യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കി. ബ്രെയിന്‍ മാപ്പിങും നടത്താന്‍ കോടതി സമ്മതം നല്‍കിയിട്ടുണ്ട്. നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും യുവതിയെ വിധേയയാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

മഴ കേരളം വിട്ടോ ? ഇതാണ് ഉത്തരം...എല്ലാം വ്യക്തമാക്കി കാലാവസ്ഥാ വിഭാഗം

പല തവണ മൊഴി മാറ്റി

പല തവണ മൊഴി മാറ്റി

സംഭവത്തില്‍ യുവതി പല തവണ മൊഴി മാറ്റിപ്പറഞ്ഞത് പോലീസിനെ വെട്ടിലാക്കിയിരുന്നു. കേസിന്റെ തുടക്കത്തില്‍ യുവതി പറഞ്ഞത് സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇതു ചെറുക്കാനാണ് താന്‍ സ്വാമിയുടെ ലിംഗം ഛേദിച്ചതെന്നുമായിരുന്നു.

അഭിഭാഷകനോട് പറഞ്ഞത്

അഭിഭാഷകനോട് പറഞ്ഞത്

സ്വാമിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

 അയ്യപ്പദാസ് കോടതിയെ സമീപിച്ചു

അയ്യപ്പദാസ് കോടതിയെ സമീപിച്ചു

യുവതിയെ കാണാനില്ലെന്ന് കാണിച്ച് കാമുകന്‍ അയ്യപ്പദാസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു.

നടന്നത് ദുരൂഹം

നടന്നത് ദുരൂഹം

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് ഇപ്പോഴും ദുരൂഹമാണ്. യുവതിയാണോ അതോ അയ്യപ്പദാസോ മറ്റാരെങ്കിലുമാണോ ഇതിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നുണ്ട്.

അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചു

അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചു

അയ്യപ്പദാസുമായി താന്‍ പ്രണയത്തിലാണന്ന് യുവതി വ്യക്തമാക്കിയിരുന്നു. അയാള്‍ തന്നെ പല കാര്യങ്ങള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സ്വാമിയെ ആക്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും യുവതി അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

അയ്യപ്പദാസിനെതിരേ ആരോപണം

അയ്യപ്പദാസിനെതിരേ ആരോപണം

അയ്യപ്പദാസിനെതിരേ നേരത്തേയും ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സ്വാമിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

സംഘപരിവാര്‍ ബന്ധം

സംഘപരിവാര്‍ ബന്ധം

സ്വാമിയുടെ ലിംഗം ഛേദിച്ച കേസില്‍ യുവതി ഇപ്പോള്‍ നേരത്തേയുള്ള മൊഴി തിരുത്തിപ്പറയാന്‍ കാരണം സംഘപരിവാറിന്റെ ഇടപെടലാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

English summary
lie test for woman in swami gangesanada case.
Please Wait while comments are loading...