കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജീവന്റെ തുടിപ്പ്; കോഴിക്കോട് സംഭവിച്ചത്

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: മരിച്ച കുഞ്ഞിനെ കബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജീവനുള്ളതായി സംശയം. കോഴിക്കോടാണ് സംഭവം. മാസം തികയാതെ ജനിച്ച കുഞ്ഞിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സാക്ഷ്യപ്പെടുത്തിയ മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞിലാണ് ജീവന്റെ ലക്ഷണം കണ്ടത്. 22 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച.

കബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍

കബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിനെ കബറടക്കുന്നതിനായി കൊണ്ടുവന്നപ്പോഴാണ് ജീവന്റെ ലക്ഷണം കണ്ടത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ക്ക് ജീവനുള്ളതായി സംശയം തോന്നിയത്.

തലയില്‍തൊട്ടപ്പോള്‍

തലയില്‍തൊട്ടപ്പോള്‍

കണ്ണംപറമ്പ് ശ്മശാന പള്ളിക്ക് സമീപത്തുള്ള മുറിയില്‍ കുൡപ്പിക്കാന്‍ കിടത്തിയപ്പോഴാണ് ജീവനുളളതായി സംശയം തോന്നിയത്. കുഞ്ഞിന്റെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയതായി ബന്ധുക്കള്‍ പറയുന്നു.

ഐസിയുവില്‍

ഐസിയുവില്‍


ജീവന്റെ തുടിപ്പ് കണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുഞ്ഞിനെ അടക്കം ചെയ്യാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ഐസിയുവിലാണ്.

സ്വകാര്യ ആശുപത്രി

സ്വകാര്യ ആശുപത്രി

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവത്തിനെത്തിയത്. ഇവിടെയുള്ള ഡോക്ടര്‍മാരാണ് കുഞ്ഞ് മരിച്ചെന്ന് വിധിച്ചത്.

പ്രസവിച്ചത് ചൊവ്വാഴ്ച

പ്രസവിച്ചത് ചൊവ്വാഴ്ച


പ്രസവ വേദനയെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. പ്രസവത്തില്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

കുഞ്ഞിന് സംഭവിച്ചത്

കുഞ്ഞിന് സംഭവിച്ചത്

സസ്‌പെന്‍ഡ് അനിമേഷന്‍ എന്ന അവസ്ഥയാണ് കുഞ്ഞിന് സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മരണ തുല്യമായ അബോധാവസ്ഥ

മരണ തുല്യമായ അബോധാവസ്ഥ

മരണ തുല്യമായ അബോധാവസ്ഥയാണ് സസ്‌പെന്‍ഡ് അനിമേഷന്‍. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വാസവും ഹൃദയമിടിപ്പും ഉണ്ടാകില്ല.

English summary
life in new born baby declared as dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X