കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി; ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി.കേസിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ സിഇഒയും യൂണിടാക് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി.കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ ഹർജിയും കോടതി തള്ളി.

അനിൽ അക്കര എംഎൽഎയാണ് ലൈഫ് മിഷൻ പദ്ധതിക്കെതിരെ പരാതി നൽകിയത്. തുടർന്ന് വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന കുറ്റം തുടങ്ങിയവ പ്രകാരം സിബിഐ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

court

പദ്ധതിയിൽ എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ ക്രമക്കേട് ഉണ്ടെന്നതിനുള്ള തൊളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജയലൻസ് അന്വേഷണം എന്നായിരുന്നു സിബിഐ കോടതിയിൽ വാദിച്ചത്.പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നും കോടതിയിൽ സിബിഐ ചൂണ്ടിക്കാണിച്ചു.

അതേസമയം ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്ട്രീയ നേതാക്കൾക്ക് മേൽ വെയ്ക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരാണ് കുറ്റകൃത്യം നടത്തിയത്.നയപരമായ തിരുമാനം എടുത്ത മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അഴിമകി ആരോപിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബർ 13ന് ലൈഫ് മിഷനെതിരായ കേസിന്റെ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.എന്നാൽസർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്ന് സിബിഐ കോടതിയെ അറിയിക്കുകയയാിരുന്നു.ഈ വാദങ്ങൾ അംഗീകരിച്ചാണ് സ്റ്റേ നീക്കിയത്.

അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍

റിലീസിന് മണിക്കൂറുകൾ, വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു, നിർമ്മാണ കമ്പനി കോടതിയിൽറിലീസിന് മണിക്കൂറുകൾ, വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു, നിർമ്മാണ കമ്പനി കോടതിയിൽ

'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; എന്തൊരു വൃത്തികേടാണ് ഷാനെ..അസഭ്യം തേൻ പൂശിയാൽ മധുരിക്കില്ല';രേവതി സമ്പത്ത്'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; എന്തൊരു വൃത്തികേടാണ് ഷാനെ..അസഭ്യം തേൻ പൂശിയാൽ മധുരിക്കില്ല';രേവതി സമ്പത്ത്

Recommended Video

cmsvideo
Theatres in Kerala set to reopen; Actor Mohanlal Thanks Pinarayi Vijayan

English summary
life mission case; ;High court nods to continue cbi enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X