കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് കേസ് ;ഹൈക്കോടതി വിധി പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ അന്വേഷണം തുടരാം എന്ന ഹൈകോടതി വിധി പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മടിയിൽ കനമില്ല എന്ന് ആവർത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതു വിധേനയും ആട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.

chennithala


സാധാരണക്കാർക്ക് വീട് വെച്ച് നൽകാനായി വിഭാവനം ചെയ്ത ഒരു പദ്ധതിയിൽ 40 ശതമാനത്തിന് മുകളിൽ കമ്മീഷൻ വാങ്ങാൻ പാകത്തിന് അഴിമതിക്ക് കളമൊരുക്കുകയും, ആരോപണം ഉന്നയിച്ചവരെ തേജോവധം ചെയ്യുകയും, ഒടുവിൽ അന്വേഷണം തടയാൻ കോടതി കയറുകയും ചെയ്യേണ്ടി വരുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന് അപമാനകരമാണ്.

സ്വർണ്ണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യമൊരുക്കാനുള്ള പദ്ധതിയായി ലൈഫിനെ മാറ്റുകയായിരുന്നു കേരള സർക്കാർ. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ലൈഫ്മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ആദ്യാവസാനം വരെ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിലൂടെ കൂടുതൽ സത്യം പുറത്ത് വരുമെന്ന് പ്രത്യാശിക്കാം. പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള പദ്ധതിയെവരെ കമ്മീഷൻ അടിക്കാനുള്ള അവസരമായി കണ്ട പിണറായി വിജയൻ സർക്കാരിനെതിരേയുള്ള യു ഡിഎഫിന്റെ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ സിഇഒയും യൂണിടാക് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ ഹർജിയും കോടതി തള്ളിയിരുന്നു.
അതേസമയം ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്ട്രീയ നേതാക്കൾക്ക് മേൽ വെയ്ക്കാൻ ആകില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരാണ് കുറ്റകൃത്യം നടത്തിയത്.നയപരമായ തിരുമാനം എടുത്ത മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അഴിമതി ആരോപിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Sabumon troll v for Kochi team | Oneindia Malayalam

 ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

തൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെതൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെ

English summary
Life mission case; high court verdict is a slap in the face of pinarayi government says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X