കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ അക്കരെക്ക് ഭീഷണിയെന്നാരോപണം; പൊലീസ് സുരക്ഷയൊരുക്കണമെന്ന് ടിഎന്‍ പ്രതാപന്‍

Google Oneindia Malayalam News

തൃശൂര്‍: അനില്‍ അക്കരെ എംഎല്‍എക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യം. ആവശ്യം അറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. അനില്‍ അക്കരെ എംഎല്‍എയെ ഫോണിലൂടേയും വീടിന്റെ അടുത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി.

ലൈഫ് മിഷന്‍ കമ്മീഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ചയാണ് സിബിഐ കേസെടുത്തത്. അനില്‍ അക്കരെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിന്നാലെയാണ് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.

anil akkara

ഭീഷണിക്ക് പിന്നില്‍ ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. എംഎല്‍എയെ ഭീഷണിപ്പെടുത്താന്‍ വാടക സംഘങ്ങളെ കൂടി ഇറക്കിയിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത് കൊണ്ടു വരുന്നതില്‍ നിന്നും പുറകോട്ട് പോവില്ലെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ലൈഫ് മിഷന്‍ പദ്ധതി. സംഭവത്തില്‍ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെയും യുവി ജേസിനെ ചോദ്യം ചെയ്തിരുന്നു. യൂണിടെക്, സേന്‍ വെഞ്ചേഴ്‌സ് എന്നിവയുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ സിബിഐ പരിശോധിച്ച് വരികയാണ്.

Recommended Video

cmsvideo
pinarayi vijayan lose his temper against media

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണ്ണകള്ളകടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നുമാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ കാര്യം പുറത്തറിയുന്നത്.

ഇന്ത്യയില്‍ 59 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 85000 രോഗികള്‍; 1089 മരണംഇന്ത്യയില്‍ 59 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 85000 രോഗികള്‍; 1089 മരണം

English summary
Life Mission Case: TN Prathapan MP Demands police security for Anil Akkara MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X