കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍: ദുഷ്പ്രചാരണങ്ങള്‍ നടത്തിയുള്ളവര്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതിവിധി: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ദുഷ്പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അവര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. അതിനെ തെറ്റായി ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

cm

ഹൈക്കോടതി വിധിയില്‍ അഹങ്കാരമോ അമിതമായ ആവേശമോ ഇല്ല, നിരാശ ഉണ്ടായത് മറ്റ ചിലത് ആഗ്രഹിച്ച് നടന്നവര്‍ക്കെതിരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെന്നിത്തലയെയും കെ സുരേന്ദ്രനെയും മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഒക്ടോബര്‍ 13, 2020ന് കേരള ഹൈക്കോടതി, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രോജക്ടില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം - 2010 ലംഘിക്കപ്പെട്ടു എന്ന സെപ്തംബര്‍ 24-ാം തീയതിയിലെ സി.ബി.ഐ.യുടെ എഫ്.ഐ.ആര്‍. ചോദ്യം ചെയ്തുകൊണ്ട് ലൈഫ് മിഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അനില്‍ അക്കരെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രസ്തുത എഫ്.ഐ.ആര്‍. ല്‍ കരാറുകാരായ യൂണിടാക് ബില്‍ഡേഴ്‌സിനും സാനേ വെഞ്ചേഴ്‌സിനുമൊപ്പം ലൈഫ് മിഷന്‍ കേരളയിലെ അണ്‍നോണ്‍ പബ്ലിക് സെര്‍വന്റ്‌സ് നെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഈ നടപടിയെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജിയിലൂടെ ഹൈക്കോടതി മുമ്പാകെ ലൈഫ് മിഷന്‍ ചോദ്യം ചെയ്തു. ഈ ഹര്‍ജിയില്‍ രണ്ടു തവണ വാദം കേട്ടശേഷം ബഹു: ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ലൈഫ് മിഷന്റെ കാര്യത്തില്‍ എഫ്.ഐ.ആര്‍ നെ തുടര്‍ന്നുള്ള നടപടികള്‍ക്ക് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നു. ഹൈക്കോടതി വിധിയുടെ ചില പ്രസക്ത ഭാഗങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.

ഖണ്ഡിക 15 ല്‍ ലൈഫ് മിഷന്‍ വിദേശ സംഭാവന സ്‌പോണ്‍സറില്‍ നിന്നും നേരിട്ട് വാങ്ങിയിട്ടില്ല എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് ബഹു: ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. എഫ് സി ആര്‍ എ ആക്ടിന്റെ വകുപ്പ് (3) വിശദമായി പരിശോധിച്ച ഹൈക്കോടതി കൃത്യമായി പ്രതിപാദിച്ചിട്ടുള്ളത് ലൈഫ് മിഷനോ, ബില്‍ഡര്‍മാരോ വകുപ്പ് (3) ലെ വിവരണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്.

ഖണ്ഡിക 18ല്‍ ബഹു: ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുള്ളത് എഫ്‌സിആര്‍എയുടെ വകുപ്പുകളോ, ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ന്യായീകരിക്കുന്നില്ല എന്നാണ്. കോടതി വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനും ബാക്കിനില്‍ക്കേ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. എന്നിരിക്കിലും പൊതുമണ്ഡലത്തില്‍ അനാവശ്യപ്രചരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി നിയമത്തിന്റെ വകുപ്പുകളെ വിശദമായി പ്രതിപാദിച്ച ബഹു: ഹൈക്കോടതിയുടെ വിധിയില്‍ അടങ്ങിയിട്ടുണ്ടെന്നുമാത്രം ചൂണ്ടിക്കാണിക്കട്ടെ- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

English summary
Life Mission: HC verdict is a reply to those who spread slander against Life Mission Says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X