കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം; ലൈഫ് മിഷൻ ഇടപാടിൽ ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി. ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസന്വേഷണവുമായി ലൈഫ് മിഷൻ സിഇഒ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിജി വരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറും റദ്ദാക്ണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലൈഫ് മിഷൻ സിഇഒ ഹർജി ഫയൽ ചെയ്തത്. സംസ്ഥാന പോലീസ് സംവിധാനം മറികടന്ന് ഏതെങ്കിലും ഏജന്‍സിയോട് അന്വേഷണം നടത്താന്‍ ഉത്തരവിടാനാകില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

kerala gov

അതേസമയം സർക്കാരിന്റെ ആവശ്യങ്ങൾ തള്ളിയ കോടതി കേസുമായി മുന്നോട്ട് പോകാമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. പാവങ്ങൾക്ക് വീട് വെച്ച് നൽകാൻ ലക്ഷ്യം വെച്ചായിരുന്നു പദ്ധതി. പ്രളയ ദുരിതത്തെ തുടർന്ന് യുഎഇ റെഡ്ക്രസന്റ് സഹായം നൽകുകയാണ് ചെയ്തത്. സർക്കാർ വീട് വെയ്ക്കാൻ സ്ഥലം കണ്ടെത്തി നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

അതേസമയം അന്വേഷണം നടത്തിയാൽ മാത്രമേ പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താനാകുവെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ അടുത്ത വ്യാഴാഴ്ച വീണ്ടും വാദം തുടരും.

Recommended Video

cmsvideo
Positive cases will increase uncontrollably, says pinarayi Vijayan ' | Oneindia Malayalam

English summary
Life mission; High court allows CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X