കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍: സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണത്തിന് തടയിട്ട് ഹൈക്കോടതി; രണ്ട് മാസത്തേക്ക് സ്‌റ്റേ

Google Oneindia Malayalam News

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണ് കോടതി നടപടി.

ഇതേ കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെയുള്ള അന്വേഷണം സിബിഐയ്ക്ക് തുടരാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് വി ജി അരുണ്‍ ആണ് വിധിപ്രസ്താവിച്ചത്.

Life Mission

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് എടുത്തിരുന്നത്. ഈ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കപ്പെട്ടു എന്നതായിരുന്നു സിബിഐയുടെ പ്രധാന വാദം. കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നും സിബിഐ പറയുന്നു.

എന്നാല്‍ ഈ കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. എഫ്‌സിആര്‍എ എങ്ങനെ ബാധകമാകുമെന്ന് സിബിഐയ്ക്ക് സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതിയും വിലയിരുത്തി. എന്തായാലും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആയിരുന്നു ഫ്‌ലാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കാം എന്നേറ്റത്. യുഎഇ കോണ്‍സുലേറ്റ് വഴിയായിരുന്നു ഇതിന്റെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. യുണിടാകിന് കരാര്‍ നല്‍കിയതും അവര്‍ക്ക് പണം നല്‍കിയതും എല്ലാം യുഎഇ കോണ്‍സുലേറ്റ് വഴി ആയിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് ലൈഫ് മിഷനോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല എന്നാണ് സര്‍ക്കാര്‍ ആദ്യം മുതലേ വിശദീകരിക്കുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനവുമായി ലൈഫ് മിഷന്‍ എങ്ങനെ ബന്ധപ്പെടുന്നു എന്ന് സ്ഥാപിക്കാന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ല. സര്‍ക്കാരിനോ ലൈഫ് മിഷനോ ഇതിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്.

വടക്കാഞ്ചേരി എംഎല്‍എ ആയ അനില്‍ അക്കര ആയിരുന്നു ലൈഫ് മിഷനെതിരെ സിബിഐയ്ക്ക് പരാതി നല്‍കിയത്. ഏപക്ഷീയമായി സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ് എന്ന വാദവും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. സിബിഐ നേരിട്ട് കേസ് ഏറ്റെടുത്ത നടപടി ക്രമവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Recommended Video

cmsvideo
Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

English summary
Life Mission : High Court stays CBI investigation against State Government for two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X