കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജന താല്‍പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം വീണ്ടും നീട്ടി നല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

h

ഓണ്‍ലൈന്‍ വഴി പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സൗകര്യമുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴര ലക്ഷത്തിലധികം പേര്‍ ഇതുവരെ പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ രണ്ടര ലക്ഷത്തോളം പേര്‍ സ്വന്തമായി ഭൂമിയില്ലാത്തവരാണ്.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

Recommended Video

cmsvideo
മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളാണ് പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാണ് സഹായം അനുവദിക്കുക. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായിട്ടാണ് പരിഗണിക്കുക. നേരത്തെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും അപേക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്നാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. ഭൂമിയില്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും പദ്ധതി വഴി അപേക്ഷ സമര്‍പ്പിക്കാം.

പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളിപാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളി

English summary
Life Mission House Scheme: Application date extended to September 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X