കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍ പദ്ധതി: നൂറു ശതമാനത്തിന്റെ തിളക്കവുമായി കട്ടപ്പന

  • By Desk
Google Oneindia Malayalam News

തൊടുപുഴ:സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നൂറുശതമാനം ഭവനനിര്‍മ്മാണവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. ഉപ്പുതറ, വണ്ടന്‍മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപളളം എന്നീ ആറ് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടുന്ന കട്ടപ്പന ബ്ലോക്ക്പഞ്ചായത്തില്‍ 2010-11 സാമ്പത്തികവര്‍ഷം മുതല്‍ 2016-17 വരെ വിവിധ പദ്ധതികളിലായി 2027 വീടുകളാണ് നിര്‍മ്മാണം മുടങ്ങി കിടന്നിരുന്നത്.

ഈ വീടുകളുടെ നിര്‍മ്മാണമാണ് ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതിയും ഔദ്യോഗിക സംവിധാനവും ഒറ്റക്കെ'ായി നി് പൂര്‍ത്തീകരിച്ചത്. 11 വീടുകള്‍ പൂര്‍ത്തീകരിച്ച് വണ്ടന്‍മേട് ഗ്രാമപഞ്ചായത്താണ് കട്ടപ്പന ബ്ലോക്കില്‍ ഓമതെത്തിയത്. പ്രധാന്‍മന്ത്രി ആവാസ് യോജന ( പിഎംഎവൈ) പദ്ധതിയിലും ലൈഫ് മിഷന്‍ പദ്ധതിയിലും സംസ്ഥാനതലത്തില്‍ ആദ്യം വീട് പൂര്‍ത്തീകരിച്ചത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്താണ്. സ്പില്‍ ഓവറില്ലാതെ 28 വീടുകളാണ് പിഎംഎവൈ യില്‍ പൂര്‍ത്തീകരിച്ചത്.

home

പണത്തിന്റെ കുറവ്, ഏറ്റെടുക്കാനുളള പ്രാപ്തിയില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാണ് വീടുനിര്‍മ്മാണങ്ങളില്‍ പലതും പാതിവഴിയില്‍ മുടങ്ങുവാന്‍ കാരണമായത്. നിരന്തരമായ അദാലത്തുകള്‍ വിളിച്ചുകൂ'ി ഗുണഭോക്താക്കളുടെ പ്രശ്നങ്ങളെ നേരി'റിഞ്ഞ് പരിഹരിക്കു ശൈലിയാണ് ഭരണസമിതി സ്വീകരിച്ചത്. ഇത് ഫലപ്രാപ്തിയിലെത്തിച്ചു. നിര്‍മ്മാണസാമഗ്രികള്‍ കടമായി എടുക്കുതിന് ജനപ്രതിനിധികള്‍ അവരുടെ ബന്ധങ്ങള്‍ വിനിയോഗിച്ചു. വീടുപണിക്കുളള തുക പരമാവധി അഡ്വാന്‍സായി നല്കി. പീരുമേട് വികസന സൊസൈറ്റി വീടുനിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തതോടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമായി.

English summary
life mission; kattapana accomplished the mission in 100 per cent age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X