കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരെ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി നാളെ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയില്‍ കത്ത് നല്‍കും.

life mission

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസാണ് ഇപ്പോള്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനില്‍ അക്കരെ എംഎല്‍എയുടെ പരാതിയില്‍ ത്വരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ലൈഫ് മിഷനില്‍ എഫ്ആര്‍സിഎ ലംഘനം ഉണ്ടായെന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും ഹര്‍ജിയില്‍ കേരളം ആരോപിക്കുന്നു.

അതേസമയം, ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നാളെ സമര്‍പ്പിക്കും. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സിബിഐ ഉടന്‍ തന്നെ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തിയേക്കുമെന്ന കണക്കുകൂട്ടലുകള്‍ സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെവീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ

 മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; വില വർദ്ധനയിൽ തീരുമാനമായി, പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍ മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; വില വർദ്ധനയിൽ തീരുമാനമായി, പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍

 രോഗഭീതി വർധിക്കുന്നു: എറണാകുളത്ത് 998 പേർക്ക് കൊവിഡ്, 12 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ രോഗഭീതി വർധിക്കുന്നു: എറണാകുളത്ത് 998 പേർക്ക് കൊവിഡ്, 12 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

English summary
Life Mission: Kerala Submit a Petition against CBI probe in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X