കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷൻ അല്ല കൈക്കൂലി മിഷൻ: സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വിഡി സതീശൻ, 9.25 കോടിയും കമ്മീഷൻ?

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ്മിഷൻ സംബന്ധിച്ച അട്ടിമറികൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ പുതിയ ആരോപണമുന്നയിച്ച് പ്രതിപക്ഷം. ലൈഫ് മിഷനിൽ കരാർ ഒപ്പിട്ടത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും ഒരു ഈജിപ്ഷ്യൻ പൌരനും ലൈഫ് മിഷന്റെ കമ്മീഷൻ കൈപ്പറ്റിയിരുന്നതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ നിയമസഭാ സമ്മേളനം ചേർന്നതിന് പിന്നാലെയാണ് ലൈഫ് മിഷൻ, തിരുവനന്തപുരം വിമാനത്താവളം വിവാദം എന്നിവ സംബന്ധിച്ച വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തുന്നത്.

അദാനി കണ്ണൂരിലെ ക്ഷേത്രത്തില്‍ വന്നത് ദുരൂഹമെന്ന് പിസി ജോര്‍ജ്; അന്ന് മുഖ്യമന്ത്രി അമേരിക്കയില്‍അദാനി കണ്ണൂരിലെ ക്ഷേത്രത്തില്‍ വന്നത് ദുരൂഹമെന്ന് പിസി ജോര്‍ജ്; അന്ന് മുഖ്യമന്ത്രി അമേരിക്കയില്‍

 ആരോപണം ഗുരുതരം

ആരോപണം ഗുരുതരം

ലൈഫ് മിഷനിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ച ശേഷം സംസ്ഥാന സർക്കാർ തുടർ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് വിഡി സതീശൻ ഉന്നയിക്കുന്ന ആരോപിക്കുന്നത്. പദ്ധതിയിൽ ഒമ്പരതക്കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ആരോപിക്കുന്ന സതീശൻ നാലരക്കോടിയുടെ കാര്യം മാത്രേ പുറത്തുവന്നിട്ടുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു. 20 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയ്ക്കായി നാലരക്കോടി രൂപ താൻ കൈക്കൂലി കൊടുത്തുവെന്ന് യൂണിടാക്ക് കമ്പനിയുടെ ഉടമ എൻഫോഴ്സ്മെന്റിന് നേരത്തെ മൊഴി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം തനിക്കറിയാമായിരുന്നുവെന്ന് ധനകാര്യമന്ത്രി തുറന്ന് സമ്മതിച്ചതിനെക്കുറിച്ചും വിഡി സതീശൻ ചൂണ്ടിക്കാണിക്കുന്നു.

 നിർമാണച്ചെലവ് എത്ര?

നിർമാണച്ചെലവ് എത്ര?

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന ലൈഫ് മിഷന് കീഴിലുള്ള ഫ്ലാറ്റുകളുടെ നിർമാണച്ചെലവ് പത്ത് കോടിയിൽ താഴെ മാത്രമാണെന്നാണ് വിഡി സതീശൻ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ അഞ്ച് കോടി രൂപ തന്നെ കൈക്കൂലിയായി പോയിട്ടുണ്ടെന്നും ആ അഞ്ച് കോടി രൂപ എവിടെയാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണോ എന്ന് വിഡി സതീശൻ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രൊജക്ടിന് 46 ശതമാനം കമ്മീഷൻ കൈക്കൂലിയായി നൽകിയത് ഇന്ത്യയിലെ തന്നെ റെക്കോർഡാണെന്നും വിഡി സതീശൻ കുറ്റപ്പെടുന്നു. പാവങ്ങളുടെ ലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

 ആ വിവരം ചോർത്തി നൽകി?

ആ വിവരം ചോർത്തി നൽകി?

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമാറുന്നത് സംബന്ധിച്ച് സർക്കാർ രണ്ട് കൺസൽട്ടൻസിയെ ഏൽപ്പിച്ചതിനെ വിമർശിച്ച വിഡി സതീശൻ അദാനിയുമായി മത്സരിക്കുമ്പോൾ അദാനിയുടെ അമ്മായി അച്ഛനെ തന്നെ ആദ്യത്തെ കൺസൽട്ടൻസി ആക്കണമായിരുന്നോ എന്നും ചോദിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പും സർക്കാരും ക്വാട്ട് ചെയ്ത ടെണ്ടർ തുക തമ്മിൽ 19 ശതമാനത്തിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ടെൻഡർ കിട്ടാതിരുന്നതെന്നും സതീശൻ പറയുന്നു. ടെണ്ടർ തുക ചോർന്നതുകൊണ്ടാണ് സർക്കാരിന് നഷ്ടം സംഭവിച്ചതെന്നും, ടെണ്ടർ തുക സംബന്ധിച്ച വിവരം അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുക്കുകയായിരുന്നുവെന്നാണ് വിഡി സതീശൻ ഉറപ്പിച്ച് പറയുന്നത്. നിയമസഭയിലാണ് വിഡി സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 കരാർ ഒപ്പുവെച്ചെങ്ങനെ

കരാർ ഒപ്പുവെച്ചെങ്ങനെ

2018 ജൂലൈ 31ന് യൂണിടാക് കമ്പനി എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് ഒപ്പുവെച്ചിട്ടുള്ളത്. യുഎഇ കമ്പനിയായ റെഡ് ക്രസന്റുമായാണ് സംസ്ഥാന സർക്കാർ ഫ്ലാറ്റ് നിർമിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചിരുന്നത്. പിന്നീട് ഉപകരാർ നൽകിയപ്പോഴാകട്ടെ റെഡ് ക്രസന്റും സർക്കും കരാറിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. പിന്നീട് കോൺസുലേറ്റും ഒരു വിദേശ കമ്പനിയും മാത്രം തമ്മിലുള്ള കരാറായി മാറുകയും ചെയ്തിരുന്നു. കോൺസുലേറ്റ് നേരിട്ട് കരാറുകാരന് കരാർ നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ വടക്കാഞ്ചേരിയിൽ സർക്കാർ ഭൂമിയിൽ നിർമിക്കുന്ന ഫ്ലാറ്റിന് യുഎഇ റെഡ്ക്രോസ് പണം നൽകുമെന്ന പരാമർശമാണ് ധാരണാപത്രത്തിലുള്ളത്. കരാർ ഒപ്പുവെച്ചിട്ടുള്ളതാകട്ടെ യുണിടാക്കും യുഎഇ കോൺസുൽ ജനറലും തമ്മിലുമാണ്.

രേഖകൾ പുറത്തുവിട്ടില്ല

രേഖകൾ പുറത്തുവിട്ടില്ല

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎഇ കോൺസുലേറ്റും റെഡ്ക്രസന്റും തമ്മിൽ മറ്റേതെങ്കിലും തരത്തിലുള്ള കരാരോ ധാരണയോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം യുഎഇ കോൺസുലേറ്റാണ് വ്യക്തമാക്കേണ്ടത്. ഇത്തരത്തിലൊരു ധാരണയുടെ രേഖയോ വിവരങ്ങളോ സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ പുറത്തുവിട്ടിട്ടില്ല. കരാരിൽ യുഎഇ കോൺസുൽ ജനറൽ ഒന്നാം കക്ഷിയും യുണിടാക്ക് രണ്ടാം കക്ഷിയുമാണ്. റെഡ് ക്രസന്റ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ അടക്കം കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാരേഖകളും വിലയിരുത്തും. ലൈഫ് മിഷൻ പദ്ധതിയ്ക്ക് വേണ്ടി 20 കോടി രൂപ റെഡ് ക്രസന്റിൽ നിന്ന് വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 സ്വീകരിച്ചത് കമ്മീഷനോ?

സ്വീകരിച്ചത് കമ്മീഷനോ?

20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയുടെ നാല് കോടി 30 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്നാണ് യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നത്. സ്വപ്ന പുറമേ സരിത്ത്, സന്ദീപ് നായർ, ഈജിപ്ഷ്യൻ പൌരൻ എന്നിവർ ചേർന്നാണ് വീതിച്ചെടുത്തിട്ടുള്ളത്. ഇതിൽ ബാക്കിവന്ന ഒരു കോടിയാണ് ലോക്കറിൽ സൂക്ഷിച്ച നിലയിൽ പിടിച്ചെടുത്തിട്ടുള്ളത്. ബിനാമി ഇടപാടിൽ ഉൾപ്പെട്ട മറ്റാർക്കോ വേണ്ടിയാണ് പണം സൂക്ഷിച്ചതെന്നാണ് കരുതുന്നത്. എം ശിവശങ്കറിന്റെ നിർദേശ പ്രകാരം ആരംഭിച്ച ലോക്കർ ഇദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റാണ് കൈകാര്യം ചെയ്തിരുന്നതെന്നും തെളിഞ്ഞിരുന്നു.

 രേഖകൾ ആവശ്യപ്പെട്ടു

രേഖകൾ ആവശ്യപ്പെട്ടു


ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗങ്ങളുടെ മിനുട്സ്, നിയമോപദേശം, കരാർ, കരാർ സംബന്ധിച്ച രേഖകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. വിദേശ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി തേടിയോ എന്നും എൻഫോഴ്സ്മെന്റ് ചോദിച്ചിരുന്നു. വിദേശത്തുള്ള സ്വകാര്യ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നാണ് ചട്ടമെന്നാണ് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുള്ളത്. ഫണ്ട് സ്വീകരിച്ചത് ഒരു പദ്ധതിയ്ക്ക് വേണ്ടിയായിരുന്നുവെന്നതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്.

കൈക്കൂലിയെന്നതിന് തെളിവ്?

കൈക്കൂലിയെന്നതിന് തെളിവ്?

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഇടപാടിൽ വിദേശ കമ്പനിയായ യൂണിടാക്ക് നൽകിയ 4.5 രൂപ കമ്മീഷനല്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 4.5 കോടി രൂപ സംബന്ധിച്ച് ലഭിച്ച മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് എൻഫോഴ്സ്മെന്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, എന്നിവരുടെ പാർട്ണർഷിപ്പ് കമ്പനിയായായ ഐസോമോങ്കിന്റെ അക്കൌണ്ട് വഴി 75 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതാണ് ലൈഫ് സ്കീമിലെ കമ്മീഷൻ. ബാക്കിയുള്ള തുക മറ്റാർക്കോ ഉള്ള കമ്മീഷനാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്ത പണം സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലൈഫ് മിഷൻ സംബന്ധിച്ച വിവാദങ്ങൾ പുറത്തുവരുന്നത്.

English summary
Life mission: Opposition levells new allegations against state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X