കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍ പുദ്ധതിയുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണം: ബികെഎംയു

  • By Desk
Google Oneindia Malayalam News

മുട്ടില്‍: ലൈഫ് മിഷന്‍ പദ്ദതിയുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും ബികെഎംയു ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കണം. പദ്ധതിയെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. കൂടാതെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. നെല്‍വയലുകള്‍ സംരക്ഷിക്കേണ്ടതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

life-mission

ബികെഎംയു ജില്ലാ സമ്മേളനം പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

അതിനായി നിയമം കര്‍ക്കശമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ നിയമത്തിന്റെ മറവില്‍ അഞ്ച് സെന്റ്ില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നിഷേധിക്കുന്ന നിലപാടുകള്‍ ബന്ധപ്പെട്ടവര്‍ തിരുത്തണം. സാധാരണക്കാരെ ദ്രോഹിക്കുന്ന വിധത്തിലാകരുത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നടപ്പിലാക്കേണ്ടതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സ്വാഗത സംഘം ചെയര്‍മാന്‍ അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.എസ് ജി സുകുമാരന്‍,എം വി ബാബു,കെ എം മാത്യൂ,എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ബികെഎംയു സംസ്ഥാന സെക്രട്ടറിയുമായ പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എം നാരയണന്‍ മാസ്റ്റര്‍,വിജയന്‍ ചെറുകര,ഡോ: അമ്പി ചിറയില്‍,സി എസ് സ്റ്റാന്‍ലി,എന്‍ ഫാരിസ്,മഹിതാ മൂര്‍ത്തി,എന്നിവര്‍ സംസാരിച്ചു.ബി കെ എം യു ജില്ലാ സെക്രട്ടറി ടി ജെ ചാക്കോച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രസിഡന്റായി എസ് ജി സുകുമാരനേയും സെക്രട്ടറിയായി ടി ജെ ചാക്കോച്ചനേയും സമ്മേളനം തെരഞ്ഞെടുത്തു.

English summary
life mission plan criteria should change-bkmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X