കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ്മിഷന്‍: സംസ്ഥാനത്തെ ആദ്യ ഫളാറ്റ് സമുച്ചയം തീര്‍ത്ത് അടിമാലി ഗ്രാമപഞ്ചായത്ത് മുന്നൊരക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപഭോകതൃ സംഗമം

  • By Desk
Google Oneindia Malayalam News

അടിമാലി: ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാതലത്തിലെ ആദ്യ ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ച് മാതൃകയായകുകായാണ് ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 210 ഫഌറ്റുകളാണ് ഭവനരഹിതര്‍ക്കായി ഗ്രാമപഞ്ചായത്ത് അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ചിട്ടുള്ളത്. വീടും ഭൂമിയുമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഒരു കിടക്കീഴില്‍ പാര്‍പ്പിട സമുചയം ഒരുക്കി പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നത്.

അടിമാലി മച്ചിപ്ലാവില്‍ പണിപൂര്‍ത്തികരിച്ചിരിക്കുന്ന ഫഌറ്റ് സമുച്ചയത്തിന്റെ മറ്റൊരു പ്രത്യേകത അംഗന്‍വാടി,വായനശാല, ആശുപത്രി, തുടങ്ങിയ പൊതു സംവിധാനങ്ങളുടെ സേവനംകൂടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന രീതയിലാണ് . നിര്‍മ്മാണം പൂര്‍ത്തിയായ ഫളാറ്റുകള്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി 280 പേരെ ഉള്‍പെടുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മച്ചിപ്ലാവില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.

adimal-flat

പുതിയ കെട്ടിട സമുച്ചയത്തില്‍ ഒരു മേല്‍ക്കൂരയുടെ കീഴില്‍ ഒന്നിച്ചൊരു പുനരദ്ധിവാസം പ്രായോഗികമാണോ എന്ന് ഉപഭോക്താക്കളില്‍ നിന്നുതന്നെ നേരിട്ട് അറിയുകയായിരുന്നു സംഗമത്തിലൂടെ ലക്ഷ്യമിട്ടത്.പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 26 കോടി രൂപയാണ് മുതല്‍ മുടക്കിയത്. രണ്ടു മുറികള്‍, അടുക്കള, ഹാള്‍, ശൗചാലയം എന്നിവയടങ്ങുന്നതാണ് ഓരോ ഫ്ഌറ്റുകളും. ഇതില്‍ ആറു ഫഌറ്റുകളിലായാണ് ആശുപത്രി, അംഗന്‍വാടി, വായനശാല എന്നിവ ക്രമീകരിച്ചിട്ടുള്ളത്. ലൈഫ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യത്തെ മാതൃകാ പഞ്ചായത്തെന്ന ബഹുമതിയും ഇതോടെ അടിമാലിക്ക് സ്വന്തമാകും.

English summary
life mission; state first flat in adimali panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X