കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

കാസര്‍കോട്/തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ, ജനോപകാരപ്രദ പദ്ധതികള്‍ പലതും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടും എന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. അതില്‍ പ്രധാനമായിരുന്നു ലൈഫ് മിഷന്‍. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആയിരുന്നു ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അഭിജിത്തിനെ കൊയിലാണ്ടിയില്‍ നിന്നുവെട്ടി, ഇനി കോഴിക്കോട് നോര്‍ത്തില്‍; സിപിഎം കോട്ടയില്‍ പോരാട്ടംഅഭിജിത്തിനെ കൊയിലാണ്ടിയില്‍ നിന്നുവെട്ടി, ഇനി കോഴിക്കോട് നോര്‍ത്തില്‍; സിപിഎം കോട്ടയില്‍ പോരാട്ടം

ലക്ഷ്യം ഉമ്മൻ ചാണ്ടി? ഹസ്സനെ നീക്കണമെന്ന് ആവശ്യത്തിന് പിന്നിൽ ഗ്രൂപ്പ് കളി തന്നെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻലക്ഷ്യം ഉമ്മൻ ചാണ്ടി? ഹസ്സനെ നീക്കണമെന്ന് ആവശ്യത്തിന് പിന്നിൽ ഗ്രൂപ്പ് കളി തന്നെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

എന്നാല്‍ അത്തരം നിലപാടുകളില്‍ നിന്ന് യുഡിഎഫും കോണ്‍ഗ്രസും പിറകോട്ട് പോവുകയാണ്. അധികാരത്തിലെത്തിയാലും ലൈഫ് മിഷന്‍ പിരിച്ചുവിടില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. എംഎം ഹസ്സന് നേര്‍ക്കുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. പരിശോധിക്കാം...

ലൈഫ് മിഷന്‍

ലൈഫ് മിഷന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ലൈഫ് മിഷന്‍. സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും മാന്യമായ രീതിയില്‍ വീടുകള്‍ ഒരുക്കി നല്‍കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. ഇതിനകം തന്നെ രണ്ടര ലക്ഷം വീടുകളാണ് ലൈഫ് മിഷന്‍ വഴി നിര്‍മിച്ചുനല്‍കിയിട്ടുള്ളത്.

പിരിച്ചുവിടുമെന്ന് ഹസ്സന്‍

പിരിച്ചുവിടുമെന്ന് ഹസ്സന്‍

ഇത്തരമൊരു പദ്ധതിയാണ്, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് വിവാദത്തിലായ പശ്ചാത്തലത്തില്‍ ആയിരുന്നു ഹസ്സന്റെ പരാമര്‍ശം. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് വഴിവച്ചിരുന്നു.

ലൈഫ് മാത്രമല്ല

ലൈഫ് മാത്രമല്ല

ലൈഫ് മിഷന്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ നവകേരളം പദ്ധതിയില്‍ നടപ്പിലാക്കുന്ന നാല് മിഷനുകളും പിരിച്ചുവിടും എന്നായിരുന്നു ഹസ്സന്റെ പരാമര്‍ശം. ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ശുചിത്വ മിഷന്‍ എന്നിവയാണ് അവ. ഇതെല്ലാം തന്നെ ജനങ്ങളില്‍ മതിപ്പുണ്ടാക്കിയവ ആയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ഹസ്സന് മുല്ലപ്പള്ളിയുടെ തിരുത്ത്

ഹസ്സന് മുല്ലപ്പള്ളിയുടെ തിരുത്ത്

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ തിരുത്തിക്കൊണ്ടാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാലും ലൈഫ് മിഷന്‍ പിരിച്ചുവിടില്ലെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്. ലൈഫ് മിഷനിലെ അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

ഹസ്സനെതിരെ പടപ്പുറപ്പാട്

ഹസ്സനെതിരെ പടപ്പുറപ്പാട്

യുഡിഎഫ് കണ്‍വീനര്‍ ആയ എംഎം ഹസ്സന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലും ഒറ്റപ്പെട്ട സ്ഥിതിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് വഴിവച്ചത് എംഎം ഹസ്സന്റെ നിരുത്തവരവാദപരമായ നിലപാടുകളും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ആണെന്ന വിലയിരുത്തല്‍ യുഡിഎഫിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും ഉണ്ട്.

മുല്ലപ്പള്ളിയും ഹസ്സനും

മുല്ലപ്പള്ളിയും ഹസ്സനും

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും എംഎം ഹസ്സനും നേര്‍ക്കുനേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ എംഎം ഹസ്സന്‍ നേരിട്ടായിരുന്നു ജമാ അത്തെ ഇസ്ലാമി- വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വവുമായ ചര്‍ച്ചകള്‍ നടത്തിയത്. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പ്രതികരിക്കുകയും അതിന് ഹസ്സന്‍ നല്‍കിയ മറുപടിയും എല്ലാം വിവാദമായിരുന്നു..

വെല്‍ഫെയര്‍ ബന്ധത്തിന്റെ പേരില്‍

വെല്‍ഫെയര്‍ ബന്ധത്തിന്റെ പേരില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണത്തിന് യുഡിഎഫ് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് ഹസ്സന്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരും എംപിമാരും ഹൈക്കമാന്‍ഡിന് കത്തയച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ചിത്രത്തിലും ഇല്ല

ചിത്രത്തിലും ഇല്ല

ഇതിനിടെ കെപിസിസിയുടെ ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രവും വിവാദമായിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ആ ചിത്രത്തില്‍ ഇടം പിടിച്ചു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ ആയ എംഎം ഹസ്സന്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.

ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം

ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം

എംഎം ഹസ്സന്‍ പാര്‍ട്ടിയെ ധിക്കരിച്ച് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുത്തു എന്ന ആക്ഷേപം എത്രത്തോളം ശരിയാണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിലെ ശക്തനാണ് ഹസ്സന്‍. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും. ഉമ്മന്‍ ചാണ്ടി അറിയാതെ നയപരമായ ഒരു കാര്യവും ഹസ്സന്‍ പറയില്ലെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
മാറ്റി നിര്‍ത്തും?

മാറ്റി നിര്‍ത്തും?

എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. യുഡിഎഫ് നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടി നേരിട്ടെത്തണം എന്ന ആവശ്യവും ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. മധ്യതിരുവിതാംകൂറിലെ വോട്ട് ചോര്‍ച്ച തടയാന്‍ ഉമ്മന്‍ ചാണ്ടിയെ പോലെ ഒരാള്‍ എത്തിയില്ലെങ്കില്‍ സാധിക്കില്ലെന്നാണ് പല ഘടകകക്ഷികളുടേയും വിലയിരുത്തല്‍.

എംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും

English summary
Life Mission will not be dissolved, if UDF come in power- Mullappally Ramachandran corrects MM Hassan and it is seemed to be a new political move in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X