2021–22 വർഷം ലൈഫ് പദ്ധതിയിൽ 4,000 വീടുകൾ കൂടി നല്‍കും; നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ പൂര്‍ത്തിയായി. 2021-22 വർഷം ലൈഫ് പദ്ധതിയിൽ 4,000 വീടുകൾ നൽകുമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സര്‍ക്കാര്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും ഉറച്ച് നില്‍ക്കും. പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍ അസമത്വം ഇല്ലാതാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ
Recommended Video

സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഇത് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കിയേക്കും. കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിന്റേത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കോവിഡ് ഭീഷണി നിലനില്‍ക്കെ തന്നെ സര്‍ക്കാറിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കോവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സമൂഹത്തിലെ വിവിധ തുറയിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഇത് കൈത്താങ്ങായി. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങിയെന്ന് പറഞ്ഞ നയപ്രഖ്യാപന പ്രസംഗം വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണെന്നും വ്യക്തമാക്കി.
രജനി ഭരദ്വാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications