കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് തട്ടിപ്പ്: സിബിഐ അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതി മൂടിവയ്ക്കാൻ സിബിഐ അന്വേഷണങ്ങളെ വിലക്കാൻ എല്ലാ വഴികളും തേടുകയാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയെ രാഷ്ട്രീയ ആയുധമായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത് തടയാനെന്ന പേരിലാണ് വിലക്കാനുള്ള നീക്കവുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. സിപിഐയും ഇതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാവങ്ങൾക്ക് വീടു നിർമ്മിക്കാൻ അനുവദിച്ച പദ്ധതിയിൽ കമ്മിഷൻ ഒരു കോടിയല്ല, നാല് കോടിയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. ധനമന്ത്രി തോമസ് ഐസക്കും അത് ശരിവച്ചു. നിയമമന്ത്രി ബാലൻ പത്രസമ്മേളനം വിളിച്ചു അന്വേഷണം ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ 20 കോടിയുടെ പദ്ധതിയിൽ കമ്മിഷൻ ഒൻപത് കോടിയാണ്. ഇത് സിബിഐ അന്വേഷിക്കുന്നത് രാഷ്ട്രീയപ്രേരിതം എന്നു എങ്ങനെ പറയാനാകും? സിബിഐ അന്വേഷണം നടന്നാൽ ഈ ഇടപാടിലെ എല്ലാ ചർച്ചകളിലും ഭാഗമായ മുഖ്യമന്ത്രിയിലേക്കും, സർക്കാരിലെ മറ്റു ഉന്നതരിലേക്കും അത് നീളുമെന്ന് വ്യക്തമായപ്പോളാണ് പിണറായി സർക്കാർ സിബിഐ വിരുദ്ധരായത്.

ramesh-chennithala

സിബിഐ എന്ന് കേട്ടപ്പോഴേ മുട്ടിടിക്കുകയാണ് സർക്കാരിന്.
ഈ വിഷയത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ സാധുത കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നിരിക്കെ, തിരക്കിട്ട് സിബിഐ യെ വിലക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണ്. സംസ്ഥാനത്ത് FCRA (വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം) ലംഘനങ്ങൾ അന്വേഷിക്കാൻ സിബിഐക്ക് അനുവാദം കൊടുത്തുകൊണ്ട് ഉത്തരവിറക്കിയ സർക്കാരാണ് ഇപ്പോൾ സ്വന്തം ഉത്തരവിനെതിരെ കോടതി കയറുന്നത് എന്നത് തീർത്തും വിരോധാഭാസമാണ്.

സർക്കാർ എന്ത് അഴിമതിയും നടത്തും, എന്നാൽ ആരും അതേപ്പറ്റി അന്വേഷിക്കാൻ പാടില്ല എന്ന നിലപാട് കൊള്ളക്കാരുടെതാണ്. അതൊരു ജനാധിപത്യസർക്കാറിന് ഭൂഷണമല്ല മനസ്സിലാക്കാൻ പിണറായി വിജയൻ തയ്യാറാകണം. പോപ്പുലർ ഫിനാൻസ് തട്ടിപ്പ്, ചിറ്റാർ മത്തായി കസ്റ്റഡി മരണം, ബാലഭാസ്കർ മരണം എന്നിവ സിബിഐയ്ക്ക് വിട്ട പിണറായി സർക്കാരിന് ഭരണത്തിലെ ഉന്നതർ ഭാഗക്കാരായ അഴിമതികളുടെ അന്വേഷണത്തിൽ മാത്രം അവരെ വിശ്വാസമില്ല എന്ന് പറയുന്നതിന്റെ അർഥം ജനങ്ങൾക്ക് മനസിലാകും. ഈ വിഷയത്തിൽ സിപിഐ എന്ന പാർട്ടി പിണറായിക്കു മുൻപാകെ കീഴടങ്ങി അടിയറവ് പറഞ്ഞിരിക്കുകയാണ്.

എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം ; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം ; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

 ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

English summary
Life scam: Ramesh Chennithala says CBI probe extends to CM pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X