Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വം ഈ കേസ്; ബലാല്‍സംഗത്തിന് ക്വട്ടേഷന്‍, നിയമ ചരിത്രത്തിലാദ്യം!! ജീവപര്യന്തം ഉറപ്പ്

ഇപ്പോള്‍ ദിലീപ് 11ാം പ്രതിയാണ്. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ രണ്ടാം പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം അപൂര്‍വ ഘടകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ബാലാല്‍സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളെല്ലാം ചുമത്തിയേക്കും. ഈ വകുപ്പുകള്‍ കോടതി ശരിവച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും.

കൂട്ടമാനഭംഗം വകുപ്പ് ഉള്‍പ്പെടെ ചുമത്തും

കൂട്ടമാനഭംഗം വകുപ്പ് ഉള്‍പ്പെടെ ചുമത്തും

അതേസമയം, ദിലീപിനെതിരേ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളിത്തം തെളിയിക്കാന്‍ വേഗത്തില്‍ സാധിക്കും.

രണ്ടാം പ്രതിയാക്കും

രണ്ടാം പ്രതിയാക്കും

ഇപ്പോള്‍ ദിലീപ് 11ാം പ്രതിയാണ്. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ രണ്ടാം പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിനാല് ദിവസം റിമാന്റ് ചെയ്യപ്പെട്ട ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്. തന്നെ കുടുക്കിയതാണെന്നാണ് നടന്‍ പറഞ്ഞത്.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

ആക്രമിക്കപ്പെട്ട നടിയുടേയും ദിലീപിന്റെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഒടുവില്‍ പോലീസ് അന്വേഷണം നടത്തിയത്. ഇക്കാര്യത്തില്‍ ഇനിയും അന്വേഷണം തുടരും. ബിനാമി ഇടപാടുകളെ കുറിച്ച് ലഭ്യമായ സൂചനകള്‍ തെളിഞ്ഞാല്‍ കൂടുതല്‍ പേരെ പോലീസ് പ്രതി ചേര്‍ക്കും.

വിശദമായ അന്വേഷണം നടത്തും

വിശദമായ അന്വേഷണം നടത്തും

ഇനി സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ ആസ്തി വിവരങ്ങള്‍ പോലീസ് പരിശോധിച്ചു. ചില സംശയങ്ങള്‍ പോലീസിനുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

അറസ്റ്റ് വൈകിപ്പിക്കാന്‍ നീക്കം നടന്നു

അറസ്റ്റ് വൈകിപ്പിക്കാന്‍ നീക്കം നടന്നു

ദിലീപിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ചില ഉന്നത കേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.പ്രമുഖ നടനും ഒരു മാധ്യമ പ്രവര്‍ത്തകനുമെതിരേയാണ് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇവരുടെ സമ്മര്‍ദ്ദങ്ങളെല്ലാം തള്ളി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് രാഷ്ട്രീയ തിരിച്ചടി കിട്ടുമെന്ന സൂചന ലഭിച്ചതോടെയാണ്.

കാര്യങ്ങള്‍ തകിടം മറിഞ്ഞു

കാര്യങ്ങള്‍ തകിടം മറിഞ്ഞു

തിങ്കളാഴ്ച ഉച്ചയോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അറസ്റ്റ് തടയാനുള്ള എല്ലാ നീക്കങ്ങളും തള്ളിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടെന്നും ഉടന്‍ അസ്റ്റ് വേണമെന്നും തീരുമാനിച്ചത് അങ്ങനെയാണ്.

നടിയുടെ കുടുംബം ചെയ്തത്

നടിയുടെ കുടുംബം ചെയ്തത്

നടിയുടെ കുടുംബം സംസ്ഥാന പോലീസിനെതിരേ ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല. എന്നാല്‍ അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അവര്‍. പോലീസ് അന്വേഷണം യഥാര്‍ഥ വഴിയില്‍ പോകുന്നില്ലെന്ന് സംശയം തോന്നിയാല്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു.

സഹായ ഹസ്തവുമായി ഇവര്‍

സഹായ ഹസ്തവുമായി ഇവര്‍

നടിയുടെ കുടുംബം പ്രമുഖ അഭിഭാഷകയെ ആണ് കോടതിയില്‍ ഹാജരാക്കുക. ഇതിന് വേണ്ടി വനിതാ താരങ്ങളും നടന്‍ സുരേഷ് ഗോപിയും നടിയുടെ കുടുംബത്തിന് സഹായം ചെയ്തിരുന്നു. നടിയോടൊപ്പം അവസാനം വരെ ഉണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.

സുനിയില്‍ മാത്രം ഒതുക്കാന്‍ നീക്കം

സുനിയില്‍ മാത്രം ഒതുക്കാന്‍ നീക്കം

അതിനിടെയാണ് അന്വേഷണം സുനിയില്‍ മാത്രം ഒതുക്കി അവസാനിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ നീക്കം നടന്നത്. പിന്നീടാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി വെളിപ്പെടുത്തിയത്. ശേഷം ഫോണ്‍ വിളികളും കത്തും പുറത്തായി.

സുനി പറഞ്ഞതില്‍ കഴമ്പുണ്ട്

സുനി പറഞ്ഞതില്‍ കഴമ്പുണ്ട്

ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും ആഴത്തിലുള്ള പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഗൂഢാലോചനയുണ്ടെന്ന് സുനി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോധ്യമായത്. പിന്നീട് ഈ വഴിക്കായി അന്വേഷണം.

ചെന്നെത്തിയത് ദിലീപിലേക്ക്

ചെന്നെത്തിയത് ദിലീപിലേക്ക്

അന്വേഷണം സംഘം ഒടുവില്‍ ചെന്നെത്തിയത് ദിലീപിലേക്കാണ്. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചു. അന്ന് തന്നെ അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ രാത്രി ഒരുമണിയോടെ വിട്ടയച്ചു. പിന്നീടാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതും അറസ്റ്റ് ചെയ്തതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+