സണ്ണി എം കപ്പിക്കാടിനും പുന്നല ശ്രീകുമാറിനും നേരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പിടിയില്‍
കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനേയും ദളിത് ആക്റ്റിവിസ്റ്റ് സണ്ണി എം കപ്പിക്കാടിനേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് പിടിയില്‍. നേമം പട്ടികജാതി മോര്‍ച്ച കാര്യവാഹക് ആയ മഹേഷ് കൈമനത്തിനെയാണ് പോലീസ് പിടികൂടിയത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഫിബ്രവരി 4 ന് നടത്താനിരുന്ന 'സംവരണം, നവോത്ഥാനം, ഭരണഘടന' എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നായിരുന്നു മഹേഷ് ഭീഷണി മുഴക്കിയത്. പരിപാടിയിൽ പങ്കെടുത്താൽ വടിവാളിനു വെട്ടുമെന്നായിരുന്നു ഭീഷണി. പരിപാടിയുമായി മുന്നോട്ടു പോയാൽ തിരുവനന്തപുരത്ത് കാലു കുത്താൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
പരിപാടിയുടെ പോസ്റ്ററിൽ ചേർത്തിരുന്ന സംസ്ഥാന പ്രസിഡന്‍റ് ഷാജി ചെമ്പകശ്ശേരിയുടെ നമ്പരിലേക്കായിരുന്നു ഭീഷണി കോള്‍ എത്തിയത്. തുടര്‍ന്ന് കന്‍റോണ്‍മെന്‍റ് പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.ശബരിമല വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചവരാണ് സണ്ണി എം കപ്പിക്കാടും പുന്നല ശ്രീകുമാറും.












Click it and Unblock the Notifications