Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കെതിരായ നടപടി; മന്ത്രി കെ രാധാകൃഷ്ണന് ഫോണില്‍ ഭീഷണി..കാച്ചാണി സ്വദേശിക്കെതിരെ പരാതി

തിരുവനന്തപുരം; പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി. പട്ടിക ജാതി ഡയറക്ടറേറ്റിൽ നടന്ന പരിപാടിയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ചത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്നും മന്ത്രി വെളിപ്പെടുത്തി.

തെറ്റിന് കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർ ഓഫീസിലേക്ക് വിളിച്ച് തെറിവിളിക്കുന്ന സ്ഥിതി ഉണ്ടായി. മോശം കാര്യങ്ങൾ ചെയ്യുന്നത് തടയാൻ തുടങ്ങിതോടെയാണ് ഇടനിലക്കാരനായ ആൾ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ ആരാണെങ്കിലും കർശന നടപടി സ്വീകരിക്കും. അഴിമതിക്കാരെ യാതൊരു തരത്തിലും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

k-radhakrishnan1-1611

പിന്നോക്ക ക്ഷേമത്തിന്റെ വികസനത്തിന് വേണ്ടി വകുപ്പ് പ്രവർത്തിക്കുന്നത്. പാവങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി കൈകൊള്ളും. മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. കയ്യിട്ട് വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ ആ വിധത്തിൽ തന്നെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായി നിന്ന് ഇയാൾ പണം വാങ്ങുന്നത് ചോദ്യം ചെയ്തതിനാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പരാതി നൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+