മന്ത്രി രാധാകൃഷ്ണന് ഫോണിലൂടെ ഭീഷണി; കാഞ്ഞാണി സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം; പട്ടികജാതി,പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കാഞ്ഞാണി സ്വദേശി അറസ്റ്റിൽ. അജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ഭീഷണിയെ സംബന്ധിച്ച് മന്ത്രി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾക്കൊപ്പം ദളിത് സംഘടനയുടെ പേരിലുള്ള ഒരു ശുപാർശകത്ത് കണ്ടതോടെ ഉദ്യോഗസ്ഥർ മന്ത്രിയെ വിവരം അറിയിച്ചിരുന്നു. ഇതോടെ ശുപാർശക്കത്ത് ആവശ്യമില്ലെന്നും അപേക്ഷകൾ സ്വീകരിച്ചെന്നും വ്യക്തമാക്കി വകുപ്പ് മറുപടി നൽകി. ഇതിന് പിന്നാലെയായിരുന്നു ഇടനിലക്കാരനായി പ്രവർത്തിച്ച യാൾ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്.പലവട്ടം വിളിച്ച് അസഭ്യം പറഞ്ഞതോടൊയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പോലീസിൽ പരാതിപ്പെട്ടത്.
പട്ടിക ജാതി ഡയറക്ടറേറ്റിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു തനിക്ക് ഭീഷണിക്കോൾ വന്നതായി മന്ത്രി വെളിപ്പെടുത്തിയത്. തെറ്റിന് കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർ ഓഫീസിലേക്ക് വിളിച്ച് തെറിവിളിക്കുന്ന സ്ഥിതി ഉണ്ടായി. മോശം കാര്യങ്ങൾ ചെയ്യുന്നത് തടയാൻ തുടങ്ങിതോടെയാണ് ഇടനിലക്കാരനായ ആൾ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നായിരുന്നു മന്ത്രി പറഞ്ഞത്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications