Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജി മനോജ് എബ്രഹാമിന് വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Recommended Video

cmsvideo
    ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍ | Oneindia Malayalam

    ശബിമല പ്രതിഷേധങ്ങള്‍ക്കിടെ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അരുണ്‍ എന്നയാളെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരക്കുന്നത്. നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഭീഷണിയും മുഴക്കിയിരുന്നു.

    arig-1540354806.jpg -

    ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസ്. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.

    ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പിറകെ പോലീസിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അധിക്ഷേപമായിരുന്നു ചിലര്‍ ഉയര്‍ത്തിവിട്ടത്. പോലീസുകാരെ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇക്കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ പോലീസുകാര്‍ക്ക് നേരെ ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളും ഇക്കൂട്ടര്‍ അഴിച്ചുവിട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+