മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. കായംകുളത്ത് നിന്നുള്ളയാളുടെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. ഫോണിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും പോലീസ് മൊഴിയെടുത്തു.
അതേസമയം സന്ദേശം താനല്ല അയച്ചതെന്നും മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഫോൺ നഷ്ടമായി എന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ.അതേസയം സംഭവത്തിന്റെ പശ്ചാത്തിൽ തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി.













Click it and Unblock the Notifications