എന്‍ഡിഎഫിനെതിരെ എഴുതിയ ഇടതുപക്ഷ നീരീക്ഷകന് വധ ഭീഷണി! ചെത്തിക്കളയും!
അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഇടതുപക്ഷ നീരീക്ഷകന് എന്‍ഡിഎഫിന്‍റെ വധഭീഷണി. അനീഷ് ഷംസുദ്ദീന്‍ എന്നയാള്‍ക്കാണ് എന്‍ഡിഎഫിന്‍റെ കൊലപാതക ഭീഷണി എത്തിയിരിക്കുന്നത്. അനിഷ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഞങ്ങള്‍ക്ക് കേസൊന്നും ഒരു വിഷയമല്ല എന്നറിയാല്ലൊ . മഹാരാജാസിലെ സംഭവം അറിയാമല്ലൊ. അവനു ലാസ്റ്റായിട്ട് ഒരു വാണിംഗ് കൂടി കൊടുക്കും. ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല'എന്നാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്രേ. സംഭവത്തില്‍ അനിഷ് ഫേസ്ബുക്കില്‍ മറുപടി നല്‍കിയിട്ടുണ്ട്.

വോയ്സ് ക്ലിപ്പ്
അനീഷിന്‍റെ സുഹൃത്തിനാണ് എന്‍ഡിഎഫുകാരനായ ഷാനവാസ് കൊടിയന്‍ എന്നയാള്‍ വധിഭീഷണി സന്ദേശം അയച്ചതെന്നാണ് അനീഷ് തന്‍റെ പോസ്റ്റില്‍ പറയുന്നത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റുകളും മറ്റും ഷെയര്‍ ചെയ്തും കടുത്ത വര്‍ഗീയ ഭീഷണികള്‍ ഉയര്‍ത്തുന്ന ആളാണ് ഷാനവാസ് കൊടിയന്‍ എന്ന അയാളുടെ പ്രൊഫൈലില്‍ ഉണ്ട്. ഇയാളുടെ ഭീഷണിക്ക് അനീഷ് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി ഇങ്ങനെ

തീവ്രവാദികള്‍
ഫീഷണിയുമായ് വന്നിട്ടുണ്ട് എൻ ഡി എഫ് തീവ്രവാദികൾ .
എന്റ നാട്ടിൽ തന്നെയുള്ള ഒരുത്തനാണു Shanavas Kodiyan . നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ മറ്റോരോ എഴുതിയ എന്തൊക്കെയൊ ഞാൻ എഴുതിയതാണെന്ന് അടിചിറക്കി . അന്ന് എല്ലാരും കൂടി തേച് വിട്ടു . പിറ്റേ ദിവസം എന്റ ഒരു കൂട്ടുകാരന്റെ അടുത്ത് വന്ന് ഫുൾ ഭീഷണി

വിഷയമല്ല
" ഞങ്ങൾക്ക് കേസൊന്നും ഒരു വിഷയമല്ല എന്നറിയാല്ലൊ . മഹാരാജാസിലെ സംഭവം അറിയാമല്ലൊ . അവനു ലാസ്റ്റായിട്ട് ( എനിക്ക് ) ഒരു വാണിംഗ് കൂടി കൊടുക്കും . ഞങ്ങൾക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കിൽ പിന്നെ വാണിംഗ് ഉണ്ടാവില്ല " എന്നൊക്കെയാണു ഭീഷണി .

നിറുത്തണം
എന്നെ അനുകൂലിച് സംസാരിച ഖത്തറിലുള്ള ഒരു സുഹൃത്തിനെ ഇന്ന് വിളിച്ച് ഭീഷണി .
" അവനെ ( എന്നെ ) ഒന്ന് പേടിപ്പിച്ചിരുന്നു . അതുകൊണ്ട് അവൻ എഴുത്ത് നിറുത്തി . നീയും നിറുത്തണം " എന്ന്

നേരിട്ട്
ടാ .. ചള്ള് ചെക്കാ , ആദ്യം ഇതൊക്കെ എന്നോട് നേരിട്ട് ഒന്ന് പറയാൻ പഠിക്ക് . അല്ലാതെ എന്നെ ഭീഷണിപ്പെടുത്തുന്നത് നാട്ടുകാർ പറഞ്ഞ് ഞാൻ അറിയണം എന്നൊക്കെ പറഞ്ഞാൽ ഇത്രേം വലിയ തീവ്രവാദി ടീമുകളായ നിങ്ങൾക്ക് തന്നെ നാണക്കേടല്ലെ .

തരത്തില്‍ കളിക്കെടാ
പണിയെടുക്കാതെ പിരിവെടുത്ത് ജീവിക്കുന്ന നിന്നെക്കുറിച്ച് കൂടുതൽ എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ .
ഭീഷണിയാണെങ്കിൽ ...
എഴുതാൻ തന്നെ തീരുമാനം
പോയി തരത്തിൽ കളിക്കെടാ
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications