ആന്റോ ആന്റണിക്ക് വധഭീഷണി
കോട്ടയം: പത്തനംതിട്ടയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ആന്റോ ആന്റണിക്ക് വധഭീഷണിയെന്ന് പരാതി. മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. തനിക്കും കുടുംബത്തിനും ഭീഷമിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ക്വടേടേഷന്‍ സംഘമാണ് ഭീഷണിക്ക് പിറകിലെന്ന് ആന്റോ ആന്റണി പറയുന്നു. കോട്ടയം എസ്പിക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈരാട്ടുപേട്ടയിലെ മറ്റ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയും വധഭീഷണി ഉള്ളതായാണ് പരാതിയില്‍ പറയുന്നത്.

വധ ഭീഷണിക്ക് പിന്നില്‍ കേരള കോണ്‍ഗ്രസ് ആണെന്നാണ് ആന്റോ ആന്റണി പറയാതെ പറയുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഈരാറ്റുപേട്ടയില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമിച്ചത് കേരള കോണ്‍ഗ്രസ്സുകാരാണെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്.
പത്തനംതിട്ട മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് വോട്ട് മറിച്ചു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയ പീലിപ്പോസ് തോമസ് ആയിരുന്നു ആന്റോ ആന്റണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. സിപിഎം സ്വതന്ത്രനായിട്ടാണ് പീലിപ്പോസ് മത്സരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആന്റോ ആന്റണിയുടെ ഭൂരിപക്ഷത്തിലും ഇത്തവണ ഇടിവുണ്ടായിട്ടുണ്ട്. ആന്റോ ആന്റണിയുടെ പരാതി യുഡിഎഫിനുള്ളില്‍ പുതിയൊരു പോര്‍മുഖം തുറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നത്.












Click it and Unblock the Notifications