കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എല്‍നിനോ പ്രതിഭാസം, കാര്യം അത്ര നിസാരമല്ല, കണ്ണൂരിന് മുന്നറിയിപ്പ്

  • By ജാനകി
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും വേനല്‍ക്കാലം പൊള്ളിയ്ക്കും. ചുട്ട് പൊള്ളുന്ന അവസ്ഥയാണ് കേരളത്തില്‍ പലയിടത്തും. ഇനിയും താപനില ഉയരാനാണ് സാധ്യതയെന്നതിനാല്‍ ആസ്വദിയ്ക്കാന്‍ വകയില്ല. ഇതുവരെയുള്ളതില്‍ റെക്കൊര്‍ഡ് ചൂടാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം താപനില ഉയര്‍ന്നത്. 39 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതില്‍ ചൂട് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ചൂട് വളരെയധികം വര്‍ധിച്ചത്. തീപാറുന്ന വേനല്‍ ചൂട് എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ അനുഭവത്തില്‍ വന്ന് ചേര്‍ന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

Kannur

കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിയ്ക്കുന്നുണ്ട്. പലജില്ലകളിലും ജലശ്രോതസുകള്‍ ഇതിനോടകം തന്നെ വറ്റിക്കഴിഞ്ഞു. മലയോര പ്രദേശങ്ങളില്‍ കാട്ടുതീയും വ്യാപകമാണ്. ഒരാഴ്ചത്തേയ്ക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് കുറയില്ല. പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .

English summary
Life thrown out of gear as fierce heat ravages Kerala...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X