ഗര്‍ഭിണിയായ മകളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ അച്ഛന്‍... കൊല്ലത്ത്; ജീവപര്യന്തം തന്നെ ശിക്ഷ
കൊല്ലം: സ്വന്തം മകളെ പോലും ബലാത്സംഗം ചെയ്യുന്ന ആളുകളെ പിതാവ് എന്ന് വിശേഷിപ്പിക്കാന്‍ ആവില്ല. മനുഷ്യന്‍ എന്ന വിശേഷണം പോലും ഇത്തരക്കാര്‍ അര്‍ഹിക്കുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ള ഒരാളെ കുറിച്ചാണ് ഈ വാര്‍ത്ത. ദൂരദേശത്ത് നിന്നൊന്നും അല്ല, നമ്മുടെ കേരളത്തില്‍ തന്നെ.
ഗര്‍ഭിണിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത പിതാവിന് കോടതി വിധിച്ചത് ജീപര്യന്തം തടവ് ശിക്ഷ. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ആണ് സംഭവം.

അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് വന്നത്. അച്ഛന്‍ ഒറ്റയ്ക്കാകുമല്ലോ എന്നോര്‍ത്തായിരുന്നു ഇത്. എന്നാല്‍ വീട്ടിലെത്തിയ മകളോട് അച്ഛന് അങ്ങനെ ഒരു ദയയും ഉണ്ടായിരുന്നില്ല.
2014 ല്‍ ആയിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് പിതാവ് മകളെ ബലാത്സംഗം ചെയ്തത്. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം പിതാവിന് അറിവുള്ളതും ആയിരുന്നു. അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ 2014 ഒക്ടോബറില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കൊല്ലം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications