കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടി വീണു, ലിഫ്റ്റില്‍ മൂന്ന് മന്ത്രിമാര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയസഭ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടി വീണു. ഈ സമയം മൂന്ന് മന്ത്രിമാര്‍ ലിഫ്റ്റില്‍ ഉണ്ടായിരുന്നു.

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരായിരുന്നു ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ലിഫ്റ്റില്‍ മന്ത്രിമാരുള്‍പ്പെടെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്.

Kerala Niyamasabha

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മൂവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കി. നിയമസഭ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു അപകടം.

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമുള്ള പ്രധാന ലിഫ്റ്റ് ആണ് തകര്‍ന്നുവീണത്. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ നേരത്തെ പിരിയുകയായിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ലിഫ്റ്റിന്റെ ബ്രേക്ക് തകരാറായതാണ് പ്രശ്‌നമായത്. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പോന്ന ലിഫ്റ്റ് ഗ്രൗണ്ട് ഫ്‌ലോറില്‍ നില്‍ക്കാതെ സെല്ലാറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മന്ത്രിമാരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

വളരെ പഴക്കം ചെന്ന ലിഫ്റ്റ് ആണ് അപകടം ഉണ്ടാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികള്‍ നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ചെയ്തിരുന്നു. ഈ ലിഫ്റ്റുകള്‍ മാറ്റുന്നതിന് അനുമതിയായിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

English summary
Lift accident at Kerala Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X