ലിഫ്റ്റ് തകർന്ന് വീണു; തൃക്കാക്കരയിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
എറണാകുളം; തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീർ (43) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടയിൽ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ തൃക്കാക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.












Click it and Unblock the Notifications