കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗയെ കാട്ടുവള്ളി കുരുക്കി കൊന്നു? തലമുടിയും ത്വക്കിന്‍റെ ഭാഗങ്ങളും കണ്ടെത്തി!

  • By Desk
Google Oneindia Malayalam News

വിദേശ വനിത ലിഗയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ലിഗയുടേത് ശ്വാസംമുട്ടിയുള്ള മരണമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അത് സ്വാഭാവിക മരണമല്ലെന്നും മറിച്ച് കൊലപാതകം തന്നെയാണെന്നുമാണ് പോലീസ് കണക്കാക്കുന്നത്.
എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ എങ്ങനെയുള്ള മരണമാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിക്കൂ. ഇതിനോടകം ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന കാട്ടുവള്ളി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചുറ്റിപിണഞ്ഞ കാട്ടുവള്ളി

ചുറ്റിപിണഞ്ഞ കാട്ടുവള്ളി

ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നിന്ന് ചുറ്റിപ്പിണഞ്ഞ രീതിയിലുള്ള കാട്ടുവള്ളി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാകാം ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കിടന്നിടത്തു വെച്ച് തന്നെയാണ് കാട്ടുവള്ളിയും കണ്ടെത്തിയത് എന്നതിനാല്‍ അവിടെ വച്ച് തന്നെയാകാം ലിഗയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണക്കാക്കുന്നുണ്ട്.

അനധികൃത ഗൈഡ്

അനധികൃത ഗൈഡ്

കോവളം കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന പനത്തുറ സ്വദേശിയായ അനധികൃത ഗൈഡ് പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളാണ് ലിഗയുടെ അവസാനമായി സംസാരിച്ചതെന്ന യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ലിഗയെ കാണാതായതിന് പിന്നാലെ ഇയാള്‍ മുങ്ങിയതും പോലീസിന്‍റെ സംശയം ഇരട്ടിപ്പിച്ചു. ഇയാളെ ചുറ്റുപറ്റി അന്വേഷണം നടത്തുന്നതിനിടയില്‍ കോട്ടയത്ത് എടിഎമ്മില്‍ നിന്ന് ഇയാള്‍ പണം പിന്‍വലിച്ചതോടെ കോട്ടയത്തെത്തി ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സഹകരിക്കുന്നില്ല

സഹകരിക്കുന്നില്ല

അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. വിദേശ വനിതകളെ ആക്രമിച്ച സംഭവത്തില്‍ നേരത്തേ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇയാളും നാലു പേരും ചേര്‍ന്നാണ് ലിഗയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി പുറത്തുവന്നാലേ ഇക്കാര്യങ്ങളില്‍ ഒക്കെ വ്യക്തത വരൂ.

കാറും കസ്റ്റഡിയില്‍

കാറും കസ്റ്റഡിയില്‍

പനത്തുറയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കോട്ടയം രജിസ്ട്രേഷനിലുള്ള കാര്‍ ചുറ്റിക്കറങ്ങിയതായി പരിസര വാസികള്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ കാര്‍ പ്രദേശവാസിയായ ഒരാളുടെ ദേഹത്ത് തട്ടിയതോടെ കാറിലുള്ളവരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ചിലര്‍ ഈ കാറിന്‍റെ വീഡിയോയും ചിത്രങ്ങളും എടുത്തിരുന്നു. ഈ കാര്‍ ലിഗയുടെ മൃതദേഹം കിട്ടയതിന് പിന്നാലെയും പുനത്തുറയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പോലീസ് കാറും കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ഓവര്‍കോട്ട്

ഓവര്‍കോട്ട്

ഓവര്‍ കോട്ടാണ് കേസിലെ പ്രധാന പിടിവള്ളിയായി കണക്കാക്കുന്നത്. ലിഗയുടെ ശരീരത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ട് ലിഗയെ ഇവിടെ എത്തിച്ചയാളുടേതാകാമെന്നാണ് പോലീസിന്‍റെ നിഗമനം. കോട്ടും ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ആന്തരിക അവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവയവങ്ങള്‍ പരിശോധിക്കുക വഴി പീഡനം നടന്നിട്ടുണ്ടോയെന്നുള്ളത് ഉറപ്പിക്കാന്‍ കഴിയും.

തലമുടിയും ത്വക്കിന്‍റെ ഭാഗങ്ങളും

തലമുടിയും ത്വക്കിന്‍റെ ഭാഗങ്ങളും

ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്നു എന്ന് കരുതുന്ന ബോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ഫോറന്‍സിക് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടില്‍ ഫോറന്‍സ് സംഘം വീണ്ടുമെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി. പരിശോധനയില്‍ മരത്തില്‍ നിന്നും വള്ളിയില്‍ നിന്നും തലമുടി,ത്വക്ക് എന്നീ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.

English summary
liga death forensic report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X