അടിവസ്ത്രത്തിന്റെ ബ്രാന്റ് നെയിം, സിഗരറ്റും ലിഗയുടെ ബ്രാന്റ്! മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിച്ചു?
അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാനാണ് കേരളത്തിലെത്തിയത്. ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ അവര്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടിലേക്കും ചികിത്സയ്ക്കെത്തി. റിസോര്‍ട്ടിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.
സൂചനയോ തെളിവുകളോ പോലും ഇല്ലാതെ ലീഗ അപ്രത്യക്ഷമായി. ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി എലിസും പോലീസിനേയും മന്ത്രിമാരേയും സമീപിച്ചു. ഒന്നും നടന്നില്ല. ലീഗയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. പക്ഷെ കാര്യമുണ്ടായില്ല. ഒടുവില്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തി. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കി

ആസ്വാഭാവികമായൊന്നുമില്ല
കോവളത്തെ കണ്ടല്‍കാടുകളിലെ വള്ളിപ്പടര്‍പ്പില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് ഭാഷ്യം. ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളില്ല. അതുകൊണ്ട് തന്നെ വിഷം ഉള്ളില്‍ ചെന്നാകാം മരിച്ചതെന്നും പോലീസ് കരുതുന്നു. തല വേര്‍പെട്ട നിലയില്‍ ജീര്‍ണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ചതാകാം തല വേര്‍പെടാന്‍ കാരണമെന്നും പോലീസ് പറയുന്നു. ഇന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുള്ളൂ. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വരേണ്ടതുണ്ട്. അതിനിടെ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ ഇന്ന് കണ്ടേക്കും.

കൊലപാതകമെന്ന്
അതേസമയം പോലീസിലെ ഒരു വിഭാഗം ലീഗയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് തന്നെ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും ചിതറികിടക്കുന്നുണ്ട്. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമായ ഈ പ്രദേശത്തെ കുറിച്ച് സമീപവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് ഈ മേഖലയില്‍ കാര്യമായ അന്വേഷണം നടത്താന്‍ മുതിര്‍ന്നിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റേയും ലോക്കല്‍ പോലീസിന്റേയും സഹായത്തോടെയാണ് ഇവിടെ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു?
പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവിടെ കാര്യമായ പരിശോധന നടത്തിയില്ല. അതുകൊണ്ട് തന്നെ നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട നിലയിലാണ് അന്വേഷണ സംഘം. ഇതിനിടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഇതോടെ മരണത്തിലെ ദുരൂഹതകള്‍ ഒഴിയുമെന്നാണ് പോലീസ് കണക്കാക്കുന്നത്. ലിഗയെ കാണാതായപ്പോള്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണ ചുമതല ഐജി മനോജ് എബ്രഹാമിനെ ഏല്‍പ്പിച്ചു. ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ലിഗ തന്നെ
കേസില്‍ അധോലോക സംഘത്തിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് തള്ളികളഞ്ഞു. ഇതിനിടെ മൃതദേഹം ലിഗയുടേത് തന്നെയാണ് എന്ന് സംശിക്കാനുള്ള മൂന്ന് തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കണ്ടല്‍കാട്ടിലേക്ക് ലിഗ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് വിവരം. സംഭവസ്ഥലത്തേക്ക് ലീഗ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ മൃതദേഹം ലിഗയുടേത് തന്നെയാണെന്ന സ്ഥിരീകരണത്തിലേക്ക് പോലീസ് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒപ്പം മൃതദേഹം ലിഗയുടേതാണെന്ന് ഉറപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ കൂടി പോലീസ് ചൂണ്ടിക്കാണിക്കുന്നു.
Recommended Video


അടിവസ്ത്രവും സിഗരറ്റും
മൃതദേഹത്തില്‍ നിന്ന് ലഭിച്ച അടിവസ്ത്രത്തിന്റെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണെന്നാണ് ഒന്നാമത്തെ തെളിവായി പോലീസ് പറയുന്നത്. കൂടാതെ മൃതദേഹത്തിന് സമീപത്ത് വെച്ച് ലഭിച്ച സിഗരറ്റ് പായ്ക്കറ്റ് ഇവര്‍ ഉപയോഗിച്ചിരുന്ന ബ്രാന്റാണെന്നും പോലീസ് വ്യക്തമാക്കുന്നു. മൃതദേഹം ലഭിച്ച കണ്ടല്‍കാടുകളിലേക്ക് ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ മരിച്ചത് ലീഗ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നു. അതേസമയം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതിനിടെ മൃതദേഹം ലിഗയുടെ രാജ്യത്ത് എത്തിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications