കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രത്തിന്‍റെ ബ്രാന്‍റ് നെയിം, സിഗരറ്റും ലിഗയുടെ ബ്രാന്‍റ്! മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിച്ചു?

  • By Desk
Google Oneindia Malayalam News

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാനാണ് കേരളത്തിലെത്തിയത്. ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ അവര്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടിലേക്കും ചികിത്സയ്ക്കെത്തി. റിസോര്‍ട്ടിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.
സൂചനയോ തെളിവുകളോ പോലും ഇല്ലാതെ ലീഗ അപ്രത്യക്ഷമായി. ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി എലിസും പോലീസിനേയും മന്ത്രിമാരേയും സമീപിച്ചു. ഒന്നും നടന്നില്ല. ലീഗയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. പക്ഷെ കാര്യമുണ്ടായില്ല. ഒടുവില്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തി. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കി

ആസ്വാഭാവികമായൊന്നുമില്ല

ആസ്വാഭാവികമായൊന്നുമില്ല

കോവളത്തെ കണ്ടല്‍കാടുകളിലെ വള്ളിപ്പടര്‍പ്പില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് ഭാഷ്യം. ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളില്ല. അതുകൊണ്ട് തന്നെ വിഷം ഉള്ളില്‍ ചെന്നാകാം മരിച്ചതെന്നും പോലീസ് കരുതുന്നു. തല വേര്‍പെട്ട നിലയില്‍ ജീര്‍ണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ചതാകാം തല വേര്‍പെടാന്‍ കാരണമെന്നും പോലീസ് പറയുന്നു. ഇന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുള്ളൂ. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വരേണ്ടതുണ്ട്. അതിനിടെ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ ഇന്ന് കണ്ടേക്കും.

കൊലപാതകമെന്ന്

കൊലപാതകമെന്ന്

അതേസമയം പോലീസിലെ ഒരു വിഭാഗം ലീഗയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് തന്നെ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും ചിതറികിടക്കുന്നുണ്ട്. മണലൂറ്റിന്‍റെയും വ്യാജമദ്യക്കടത്തിന്‍റേയും കേന്ദ്രമായ ഈ പ്രദേശത്തെ കുറിച്ച് സമീപവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് ഈ മേഖലയില്‍ കാര്യമായ അന്വേഷണം നടത്താന്‍ മുതിര്‍ന്നിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റേയും ലോക്കല്‍ പോലീസിന്‍റേയും സഹായത്തോടെയാണ് ഇവിടെ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു?

നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു?

പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവിടെ കാര്യമായ പരിശോധന നടത്തിയില്ല. അതുകൊണ്ട് തന്നെ നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട നിലയിലാണ് അന്വേഷണ സംഘം. ഇതിനിടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഇതോടെ മരണത്തിലെ ദുരൂഹതകള്‍ ഒഴിയുമെന്നാണ് പോലീസ് കണക്കാക്കുന്നത്. ലിഗയെ കാണാതായപ്പോള്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് അന്വേഷണ ചുമതല ഐജി മനോജ് എബ്രഹാമിനെ ഏല്‍പ്പിച്ചു. ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ലിഗ തന്നെ

ലിഗ തന്നെ

കേസില്‍ അധോലോക സംഘത്തിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് തള്ളികളഞ്ഞു. ഇതിനിടെ മൃതദേഹം ലിഗയുടേത് തന്നെയാണ് എന്ന് സംശിക്കാനുള്ള മൂന്ന് തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കണ്ടല്‍കാട്ടിലേക്ക് ലിഗ പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് വിവരം. സംഭവസ്ഥലത്തേക്ക് ലീഗ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ മൃതദേഹം ലിഗയുടേത് തന്നെയാണെന്ന സ്ഥിരീകരണത്തിലേക്ക് പോലീസ് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒപ്പം മൃതദേഹം ലിഗയുടേതാണെന്ന് ഉറപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ കൂടി പോലീസ് ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
ലീഗയുടേത് കൊലപാതകമെന്ന് സംശയം | Oneindia Malayalam
അടിവസ്ത്രവും സിഗരറ്റും

അടിവസ്ത്രവും സിഗരറ്റും

മൃതദേഹത്തില്‍ നിന്ന് ലഭിച്ച അടിവസ്ത്രത്തിന്‍റെ ബ്രാന്‍റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണെന്നാണ് ഒന്നാമത്തെ തെളിവായി പോലീസ് പറയുന്നത്. കൂടാതെ മൃതദേഹത്തിന് സമീപത്ത് വെച്ച് ലഭിച്ച സിഗരറ്റ് പായ്ക്കറ്റ് ഇവര്‍ ഉപയോഗിച്ചിരുന്ന ബ്രാന്‍റാണെന്നും പോലീസ് വ്യക്തമാക്കുന്നു. മൃതദേഹം ലഭിച്ച കണ്ടല്‍കാടുകളിലേക്ക് ഇവര്‍ നടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ മരിച്ചത് ലീഗ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നു. അതേസമയം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതിനിടെ മൃതദേഹം ലിഗയുടെ രാജ്യത്ത് എത്തിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
liga death further development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X