കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റ് തന്നില്ല.. കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലിഗ തിരിഞ്ഞ് നടന്നു! നിര്‍ണായക മൊഴി പുറത്ത്

  • By Desk
Google Oneindia Malayalam News

വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ ലൈംഗിക തൊഴിലാളി ഉള്‍പ്പെടെ നാല് പേരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇവരെ കൊലപാതകവുമായി ബന്ധിപ്പിക്കാനുള്ള ശക്തമാ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല. സാക്ഷികമൊഴികളും സാഹചര്യതെളിവുകളും മാത്രമാണ് ഇവര്‍ക്കെതിരെ പോലീസിന്‍റെ കൈയ്യില്‍ ഉള്ളത്.

ഇവര്‍ക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ഓട്ടത്തിലാണ് പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മുടിയിഴകളുടെ ഫലവും ലഭിച്ചാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനായേക്കും. അതിനിടെ കസ്റ്റഡിയില്‍ ഉള്ളവരുടെ ചില നിര്‍ണായക മൊഴികള്‍ പുറത്തുവന്നു.

അപമര്യാദയായി പെരുമാറി

അപമര്യാദയായി പെരുമാറി

കോവളത്ത് ബീച്ചില്‍ ലിഗയെ തങ്ങള്‍ കണ്ടതായി കസ്റ്റഡിയില്‍ ഉള്ള ലഹരി സംഘാംഗങ്ങള്‍ പറഞ്ഞതായി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യോഗ പരിശീലകന്‍ അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പോലീസിനോട് ഇക്കാര്യം സമ്മതിച്ചത്. ലിഗയെ കണ്ടപ്പോള്‍ അവരോട് തങ്ങള്‍ സിഗരറ്റ് ചോദിച്ചു. എന്നാല്‍ ലിഗ തന്നില്ലെന്ന് മാത്രമല്ല അത് കേട്ട ഭാവം പോലും നടിക്കാതെ നടന്നു പോയി. ഇവരെ തുടര്‍ന്ന് പോയി ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ അതിനും അവര്‍ വഴങ്ങിയില്ലെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ പോലീസിന് മൊഴി നല്‍കി.

ആരേയും വിശ്വസിക്കും

ആരേയും വിശ്വസിക്കും

ഇതിനിടെ ലിഗയെ കൂട്ടികൊണ്ടുപോയത് ബോട്ടിങ്ങ് നടത്താനാണെന്ന് പറഞ്ഞാണെന്ന് കസ്റ്റഡിയില്‍ ഇരിക്കുന്ന രണ്ട് പേര്‍ മൊഴി നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇത് ആരാണെന്ന് കണ്ടെത്തിയാല്‍ അന്വേഷണത്തിന് ഊര്‍ജ്ജം പകരും. നേരത്തെ
ലിഗ ആരേയും വിശ്വസിക്കുന്ന സ്വഭാവക്കാരിയാണെന്നും ആര്‍ക്കും എളുപ്പം പറഞ്ഞ് പറ്റിക്കാന്‍ കഴിയുന്ന ആളാണെന്നും സഹോദരി ഇലിസ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പറ്റിച്ച് കൂട്ടികൊണ്ട് പോയതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. മാര്‍ച്ച് പതിനാലിന് ലിഗയെ കാണാതായ ദിവസം തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

നിസഹകരണം

നിസഹകരണം

കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ളവരുടെ നിസ്സഹകരണം അന്വേഷണത്തെ കുഴക്കുന്നുണ്ട്. പല സമയങ്ങളിലായി ഇവര്‍ പല പല മൊഴികളാണ് പോലീസിനോട് നടത്തുന്നത്. കസ്റ്റഡിയില്‍ ആയവരുടെ മൊഴിയിലെ വൈരുധ്യവും പോലീസിനെ കുഴക്കുന്നുണ്ട്. പഠിപ്പിച്ച് വിട്ടത് പോലെയാണ് ഇവര്‍ കാര്യങ്ങള്‍ പറയുന്നത്. ഇതോടെ രാസപരിശോധനാ ഫലത്തിനാണ് കാത്തിരിക്കുകയാണ് പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഇവരുടെ അറസറ്റ് രേഖപ്പെടുത്താന്‍ കഴിയുമെന്നാണ് പോലീസ് കണക്കാക്കുന്നത്.

ഇനി അറിയേണ്ടത്

ഇനി അറിയേണ്ടത്

ലിഗയുടെ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ പറയുന്നുണ്ട്. ലൈംഗികാതിക്രമം ഉണ്ടായോ എന്നാണോ ഇനി അറിയേണ്ടത്. അതേസമയം ലൈംഗികാതിക്രമത്തിന് ശ്രമിക്കുമ്പോഴാണ് ലിഗ കൊല്ലപ്പെട്ടതെന്നാണ് പോലീസ് കണക്കാക്കുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നുള്ള മുടിയിഴകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് ആരുടേതെന്ന് ഉറപ്പിച്ച് അറസ്റ്റ് പ്രതികളെ കണ്ടെത്താന്‍ ആകുമെന്ന് പോലീസ് കരുതുന്നു. എന്നാല്‍ പ്രദേശവാസികള്‍ സ്ഥിരം സന്ദര്‍ശകരായിട്ടുള്ള ആ കണ്ടല്‍കാട്ടില്‍ നിന്ന് കിട്ടിയ മുടിയിഴകള്‍ കസ്റ്റഡിയില്‍ ഉള്ളവരുടേതെന്ന് തന്നെ ആകണമെന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു. പലരും പലപ്പോഴും ആ കണ്ടല്‍ക്കാട്ടില്‍ എത്താറുണ്ടെന്നും ഇവര്‍ പറയുന്നു.

ലിഗ വശീകരിക്കാന്‍ ശ്രമിച്ചു

ലിഗ വശീകരിക്കാന്‍ ശ്രമിച്ചു

ഇതിനിടെ ലിഗയാണ് തങ്ങളെ വശീകരിക്കാന്‍ ശ്രമിച്ചതെന്ന് കസ്റ്റഡിയില്‍ ഉള്ള ഒരാള്‍ പോലീസിനോട് പറഞ്ഞത് പോലീസിനേയും ഞെട്ടിച്ചതായി മനോരമ വാര്‍ത്തയില്‍ പറയുന്നുണ്ട്. കസ്റ്റഡിയല്‍ ഉള്ളവരെ മനോരോഗ വിദഗ്ദന്‍റെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം അല്‍പം വൈകിയാലും കേസ് ശാസ്ത്രീയമായി തന്നെ തെളിയിക്കുമെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

English summary
liga death further development in case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X