Get Updates
Get notified of breaking news, exclusive insights, and must-see stories!

തലച്ചോറിൽ കട്ടപിടിച്ച രക്തം.. കഴുത്തിലെ തരുണാസ്ഥികൾ പൊട്ടി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കോവളത്ത് വെച്ച് കാണാതാവുകയും പിന്നീട് തിരുവല്ലത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലിഗ കൊല്ലപ്പെട്ടത് തന്നെയാണ് എന്നുറപ്പിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. കാണാതായതിന് 38 ദിവസങ്ങള്‍ക്ക് ശേഷമാണ് ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയിരുന്നത് കൊണ്ട് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി വിവരങ്ങളെടുക്കാന്‍ സമയമെടുക്കുകയും ചെയ്തു.

ലിഗയുടെ മരണകാരണം ഉറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്.

കൊന്നത് ബലം പ്രയോഗിച്ച്

കൊന്നത് ബലം പ്രയോഗിച്ച്

ലിഗയുടെ മരണം ശ്വാസം മുട്ടിയാകാനാണ് സാധ്യതയെന്ന് നേരത്തെ മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം പോലീസും പങ്കുവെയ്ക്കുകയുണ്ടായി. ഇതുറപ്പാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കൊലയാളികള്‍ ബലപ്രയോഗം നടത്തിയാണ് ലിഗയെ കൊലപ്പെടുത്തിയിരിക്കുന്നത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുള്ളതായും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴുത്ത് പിടിച്ച് ഞെരിച്ചു

കഴുത്ത് പിടിച്ച് ഞെരിച്ചു

കഴുത്ത് പിടിച്ച് ഞെരിച്ചപ്പോഴാകാം തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ടാവുകയെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. തൂങ്ങിമരണമാണെങ്കില്‍ തരുണാസ്ഥികള്‍ പൊട്ടാനുള്ള സാധ്യതയില്ല. അതേസമയം താടിയെല്ലുകള്‍ പൊട്ടാനുള്ള സാധ്യതയുണ്ട് താനും. എന്നാല്‍ ലിഗയുടെ താടിയെല്ലിന് പൊട്ടലില്ല. അത് മാത്രമല്ല കഴുത്തില്‍ മുറിവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

ഇടുപ്പെല്ലിന് ക്ഷതം

ഇടുപ്പെല്ലിന് ക്ഷതം

ഈ കണ്ടെത്തലാണ് ലിഗയുടേത് തൂങ്ങിമരണമല്ലെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് എന്നുമുള്ള നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബലപ്രയോഗം നടന്നിട്ടുണ്ട് എന്നുറപ്പിക്കുന്നതാണ് ലിഗയുടെ ഇടുപ്പെല്ലില്‍ കണ്ടെത്തിയിരിക്കുന്ന ക്ഷതം. ഇതൊരുപക്ഷേ ആക്രമിക്കപ്പെട്ടപ്പോള്‍ നിലത്ത് വീണ് സംഭവിച്ചതുമാകാം. ലിഗയുടെ കഴുത്തില്‍ മുറിവേറ്റിട്ടുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരീരത്തിൽ പലയിടത്തായി മർദ്ദനമേറ്റ പാടുകളുണ്ട്.

ആഴത്തിലുള്ള മുറിവ്

ആഴത്തിലുള്ള മുറിവ്

മാത്രമല്ല ലിഗയുടെ രണ്ട് കാലുകള്‍ക്കും ഒരേ രീതിയില്‍ മുറിവേറ്റിട്ടുമുണ്ട്. ഇവ ആഴത്തിലുള്ള മുറിവുകളാണ്. ഇതും ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവിച്ചതാകുമെന്നാണ് പോലീസ് കരുതുന്നത്. ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴുത്ത് ഞെരിച്ചപ്പോളുള്ള ശ്വാസ തടസ്സം മൂലം സംഭവിച്ചതാകാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

പീഡന വിവരം സ്ഥിരീകരിച്ചില്ല

പീഡന വിവരം സ്ഥിരീകരിച്ചില്ല

കണ്ടല്‍ക്കാടിനുള്ളിലേക്ക് ലിഗയെ അക്രമികള്‍ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുവരികയും പീഡനശ്രമത്തിനിടെ ശബ്ദമുണ്ടാക്കാതിരിക്കാന്‍ കഴുത്ത് ഞെരിച്ചതുമാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം ലിഗ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അന്തിമ റിപ്പോര്‍ട്ടിലൂടെ മാത്രമേ ഇക്കാര്യത്തില്‍ ഉറപ്പ് വരുത്താനാകൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഉടന്‍ തന്നെ പോലീസിന് കൈമാറിയേക്കുമെന്നാണ് സൂചന.

ശരീരത്തിൽ ലഹരി

ശരീരത്തിൽ ലഹരി

ലിഗയുടെ ശരീരത്തില്‍ അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്ത് ലഹരി പദാര്‍ത്ഥമാണ് ലിഗയുടെ ശരീരത്തിലെത്തിയത് എന്ന് രാസപരിശോധനാ ഫലം പുറത്ത് വരുന്നതോട് കൂടിയേ വ്യക്തമാവുകയുളളൂ. ലിഗയുടെ ശരീരം കിടന്ന കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി മനോജ് എബ്രഹാം വീണ്ടും പരിശോധന നടത്തിയിട്ടുണ്ട്.

കൊലയാളിയിലേക്ക് അടുക്കുന്നു

കൊലയാളിയിലേക്ക് അടുക്കുന്നു

ഈ സ്ഥലത്ത് കഴിഞ്ഞ ദിവസം കാട് വെട്ടിത്തെളിച്ച് നടത്തിയ പരിശോധനയില്‍ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും ശ്രവവും പോലീസിന് ലഭിച്ചിരുന്നു. ഈ മുടിയിഴകള്‍ ലിഗയുടേത് അല്ലെന്നും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഒരാളുടേതാണ് എന്നുമാണ് റിപ്പോര്‍ട്ട്. സ്രവം പ്രതികളുടേതാണ് എന്ന് ഉന്നതതല മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവളത്തെ യോഗ അധ്യാപകനാണ് കേസിലെ മുഖ്യപ്രതിയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+