• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴുകി ദ്രവിച്ച്, തലയില്ലാതെ ലിഗ! അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

cmsvideo
  ലിഗയുടെ മരണം, അത്ഭുതമായി റഷ്യൻ വനിതയുടെ പ്രവചനം | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തിന് ഒന്നാകെ വേദനയായി മാറിയിരിക്കുകയാണ് വിദേശവനിതയായ ലിഗയുടെ മരണം. ലിഗയ്ക്ക് വേണ്ടി ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും നാളുകളായി നടത്തുന്ന തെരച്ചിലാണ് ഒടുവില്‍ കണ്ണീരില്‍ അവസാനിച്ചിരിക്കുന്നത്. കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണ് എന്ന് ആന്‍ഡ്രൂലും ഇലീസയും തിരിച്ചറിഞ്ഞിട്ടുണ്ട്.

  കോവളം, തിരുവല്ലം സ്‌റ്റേഷനുകള്‍ക്ക് സമീപത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയും നാള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. ആന്‍ഡ്രൂസും ഇലീസയും സ്വയം നടത്തിയ അന്വേഷത്തില്‍ ലിഗയുടെ മൃതദേഹം എവിടെയുണ്ടെന്ന് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യന്‍ വനിത പ്രവചനം നടത്തിയിരുന്നുവത്രേ.

  ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ

  ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ

  ലാത്വിയ സ്വദേശിനിയായ ലിഗ വിഷാദ രോഗചികിത്സയ്ക്ക് വേണ്ടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ സെന്ററിനെക്കുറിച്ച് ഇന്റര്‍നെറ്റ് വഴി അറിഞ്ഞാണ് ലിഗയുടെ വരവ്. ഇവിടെ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ ലിഗയെ കാണാതാവുന്നത്. പണമോ പാസ്‌പോര്‍ട്ടോ ഒന്നും എടുക്കാതെയുള്ള ലീഗയുടെ അപ്രത്യക്ഷമാകല്‍ അപകടമെന്തോ നടന്നിട്ടുണ്ട് എന്ന സംശയം ബലപ്പെടുത്തി. കോവളം ലൈറ്റ് ഹൗസിന് സമീപത്താണ് ലിഗയെ അവസാനമായി കണ്ടതെന്ന് പറയുന്നത്. ഇതോടെ കടലില്‍ വീണ് മരിച്ചുവോ എന്ന സംശയം ഉയര്‍ന്നു.

  വേദനയായി ആൻഡ്രൂസ്

  വേദനയായി ആൻഡ്രൂസ്

  കോവളം കടലില്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. തിരുവനന്തപുരത്തെ റിസോര്‍ട്ടുകളിലും കുറ്റിക്കാടുകളിലുമടക്കം പോലീസ് അരിച്ച് പെറുക്കി പരിശോധന നടത്തി. പോലീസ് അന്വേഷണം ഒരു വശത്ത് നടക്കുമ്പോള്‍ ആന്‍ഡ്രൂസും ഇലിസയും സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ലിഗയുടെ ഫോട്ടോ പതിച്ച കാണാനില്ല എന്ന നോട്ടീസുമായും ഇവര്‍ കേരളം മുഴുവന്‍ അലഞ്ഞു. ഭാര്യയെ അന്വേഷിച്ച് നടക്കുന്ന ആന്‍ഡ്രൂസ് കാണുന്നവര്‍ക്ക് മുഴുവന്‍ ഒരു വേദനയായി മാറിയിരുന്നു.

  റഷ്യൻ വനിതയുടെ പ്രവചനം

  റഷ്യൻ വനിതയുടെ പ്രവചനം

  ഏറ്റവും ഒടുവിലായി കാസര്‍കോഡും ഇവര്‍ ലിഗയെ കാണാനില്ലെന്ന നോട്ടീസുമായി എത്തി. അതിനിടെയാണ് ലിഗയുടെ മൃതദേഹം കോവളത്ത് നിന്ന് തന്നെ കണ്ടെടുക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ആന്‍ഡ്രൂസും ഇലിസയും തീന്ദ്രിയ ജ്ഞാനമുണ്ടെന്ന് പറയപ്പെടുന്ന റഷ്യന്‍ സ്ത്രീയുടെ സഹായം തേടിയിരുന്നു. ലിഗ തിരുവല്ല പനത്തുറയ്ക്ക് സമീപത്തുള്ളതായി ഇവര്‍ സൂചന നല്‍കിയിരുന്നു. ഇത് പ്രകാരം ഇലീസയും സുഹൃത്തും ഈ ഭാഗത്ത് തെരച്ചില്‍ നടത്തുകയുണ്ടായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റര്‍ അകലെ വരെ ഇവര്‍ എത്തിപ്പെടുകയും ചെയ്തു.

  ഫേസ്ബുക്ക് വഴിയും അന്വേഷണം

  ഫേസ്ബുക്ക് വഴിയും അന്വേഷണം

  തെരച്ചിലിനിടെയാണ് കണ്ടല്‍ക്കാട് ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗത്ത് തെരച്ചില്‍ നടത്താന്‍ ശ്രമിച്ചുവെങ്കിലും സ്വകാര്യഭൂമിയാണ് എന്ന് തോന്നിയത് കൊണ്ട് തിരികെ പോവുകയായിരുന്നു. തൊട്ടടുത്തുള്ള വീടുകളില്‍ കയറി അനേഷിച്ചുവെങ്കിലും ഒരു സൂചനയും ഇവര്‍ക്ക് ലഭിക്കുകയുണ്ടായില്ല. കഴിഞ്ഞ ഇരുപത് ദിവസത്തോളമായി അതീന്ദ്രിയജ്ഞാനിയായ സ്ത്രീയുടെ ഉപദേശപ്രകാരമായിരുന്നു ഇവരുടെ തെരച്ചില്‍. ഇവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ഇലീസും ആന്‍ഡ്രൂസും ഫേസ്ബുക്കിലും ലിഗയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിന് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

  കണ്ണീരിൽ അവസാനം

  കണ്ണീരിൽ അവസാനം

  ചുറ്റിലും വെള്ളമുള്ള ദ്വീപിന് സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ട് യാത്ര എന്നീ സൂചനകള്‍ പ്രവചനത്തിലുണ്ടായിരുന്നു. ഈ സൂചനകളുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സ്ഥലത്ത് ലിഗയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇത്തരം പ്രത്യേകതകള്‍ ഉള്ള സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ഫേസ്ബുക്കിലൂടെ ഇലീസും ആന്‍ഡ്രൂസും സുഹൃത്തുക്കളുടെ സഹായം തേടുകയുണ്ടായി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഇത്തരം പ്രത്യേകതകളുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു. ഇത്തരത്തില്‍ കാസര്‍കോഡുള്ള ഉപ്പളയില്‍ തെരച്ചില്‍ നടത്തവേയാണ് പനത്തുറയില്‍ മൃതദേഹം കണ്ടെത്തുന്നത്.

  കണ്ടെത്തിയത് യുവാക്കൾ

  കണ്ടെത്തിയത് യുവാക്കൾ

  വെളളിയാഴ്ച ഉച്ചയോടെയാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടല്‍കാടിന് സമീപത്ത് ചൂണ്ടയിടാന്‍ പോയ വിഷ്ണു, അനന്ദ് എന്നീ യുവാക്കളാണ് ദുര്‍ഗന്ധം കാരണം കണ്ടല്‍ക്കൂട്ടത്തിനിടയില്‍ തെരച്ചില്‍ നടത്തിയത്. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ ഇവര്‍ വിവരം കടത്ത് തോണി കടവത്തുണ്ടായിരുന്ന സ്ത്രീകളെ അറിയിച്ചു. പിന്നീട് സ്ഥലത്തെ പൊതുപ്രവര്‍ത്തകരേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. തീര്‍ത്തും വിജനമായ സ്ഥലത്ത് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

  കൊല്ലപ്പെട്ടതെന്ന് സൂചന

  കൊല്ലപ്പെട്ടതെന്ന് സൂചന

  മൃതദേഹത്തിന് ഇരുപത് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിലെ വസ്ത്രങ്ങളും ക്ലിപ്പും ലിഗയുടേതാണ് എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗ സ്ഥിരമായി വലിക്കുന്ന വിദേശ ബ്രാന്‍ഡ് സിഗരറ്റിന്റെ കവറും സ്ഥലത്ത് നിന്നും കണ്ടെത്തി. മുന്‍വശത്തെ പല്ലിന്റെ വിടവും ലിഗയുടേതിന് സമാനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മൃതദേഹം അഴുകിയതിനാല്‍ ലിഗ തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധാ ഫലത്തിന് കാത്തിരിക്കുകയാണ് പോലീസ്. ലിഗ കൊല്ലപ്പെട്ടത് തന്നെയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

  കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!

  ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..

  English summary
  Liga's death: Mystery behind russian woman's prediction about Liga's missing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more