കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗയുടെ മരണത്തില്‍ മന്ത്രിയും പോലീസും നാടകം കളിച്ചു: സിനിമയിലൂടെ എല്ലാം തുറന്ന് പറയുമെന്ന് സുഹൃത്ത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ച് 14 ആം തിയ്യതി മുതലായിരുന്നു ലിഗ എന്ന അയര്‍ലന്‍ഡുകാരിയെ തിരുവനന്തപുരത്ത് വെച്ച് കാണാതാവുന്നത്. പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് ലിഗയുടെ സഹോദരി സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു കുറിപ്പ് ചര്‍ച്ചയായതോടെയാണ് ലിഗയുടെ തിരോധാനം മാധ്യമങ്ങളുള്‍പ്പടെ ചര്‍ച്ചചെയ്യുന്നത്. പിന്നീട് വിഷയത്തില്‍ മന്ത്രിയുള്‍പ്പടെ ഇടപെട്ടതോടെ കാര്യമായ അന്വേഷണം നടന്നു.ഒടുവില്‍ കോവളത്തെ ഒരു കണ്ടല്‍കാടുകള്‍ക്കിടയില്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.

ഒരു മാസം പഴക്കമുള്ള മൃതദേഹം അപ്പോഴേക്കും ഏറെ അഴുകിയിരുന്നു. മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് സഹോദരിയും ഭര്‍ത്താവും തിരിച്ചറിയുകുയു ചെയ്തു. പിന്നീട് ലിഗയുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിയുകയും സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നിരുന്നാലം ആദ്യഘട്ടത്തില്‍ പോലീസ് കാണിച്ച അശ്രദ്ധക്കെതിരെ അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലിഗയുടെ സുഹൃത്ത് ഇപ്പോള്‍ വീണ്ടു സര്‍ക്കാറിനെതിരെ വിമര്‍ശനവുമായിര രംഗത്തെത്തിയിരിക്കുയാണ്.

ദുരൂഹത

ദുരൂഹത

ലിഗയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. കേസ് അവസാനിപ്പിക്കുന്നതിനായി പോലീസിന് അതിയായ താല്‍പര്യം ഉണ്ടെന്നും ലിഗയുടെ സുഹൃത്തയാ ആന്‍ഡ്രൂ ആരോപിച്ചു. കേസിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് അദ്ദേഹം പോലിസിനേയും സര്‍ക്കാറിനേയും വിമര്‍ശിച്ചത്.

സിബിഐ

സിബിഐ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ് ആറിന് മുഖ്യന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ യാതൊരു വിധ പ്രതികരണവും ലഭിക്കാത്തതിനാല്‍ സിബിഐ അന്വേഷണത്തിനായിഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയതതായും അന്‍ഡ്രൂ പറഞ്ഞു. ആദ്യ ഘട്ടത്തിലെ കേസില്‍ കേരളാ പോലീസ് മതിയാ അന്വേഷണം നടത്തിയില്ല. പ്രതികളെ പിടികൂടിയെങ്കിലും അന്വേഷണം ശരിയായ ദിശയില്‍ അല്ല പോവുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോടതി

കോടതി

ലിഗയുടെ മൃതദേഹം ദഹിപ്പിച്ചതിനെതിരേയും അദ്ദേഹം രംഗത്ത് വന്നു. കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതില്‍ സംശയുമുണ്ട്. ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. സംസ്‌കാരം നടത്തുന്നിടത്ത് ഡിവൈഎസ്പിയും ഐജിയും ഉണ്ടായിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് നേട്ടം

എന്താണ് നേട്ടം

പോലീസിന് കേസ് അവസാനിപ്പിക്കുന്നതിലാണ് താല്‍പര്യം. അവര്‍ക്കതില്‍ എന്താണ് നേട്ടമെന്ന് മനസ്സിലാവുന്നില്ല. ലിഗയുടെ മരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാന്‍ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ആന്‍ഡ്രൂ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

രാജ്യം വിടാന്‍

രാജ്യം വിടാന്‍

കൊലപാതക ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പിന്റേ ആസൂത്രണം ആയിരുന്നു. രാജ്യം വിടാന്‍ എനിക്ക്‌മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ 25 ദിവസത്തെ വരെ പഴക്കം ഉണ്ടാവാമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനും രണ്ടാഴ്ച്ച മുമ്പാണ് ലിഗയെ കാണാതാവുന്നത്. ആ ദിവസങ്ങളില്‍ അവളെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.

സിനിമ

സിനിമ

തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്ത് ബിജു വര്‍മ്മ ഒരു സിനിമ എടുക്കുന്നുണ്ട്. കേസിനെ ഞാന്‍ നോക്കി കാണുന്ന തരത്തിലുള്ളതായിരിക്കും സിനിമ. എനിക്കിവിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ ആ സിനിമയില്‍ വ്യക്തമാക്കും എന്നും അദ്ദേഹം പറഞ്ഞു.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

സംഭവസ്ഥലത്ത് മൃതദേഹം നാട്ടുകാര്‍ നേരത്തെ കണ്ടെങ്കിലും അവര്‍ പോലീസിനോട് പറയാത്തതിലും ദുരൂഹതയുണ്ട്. പ്രതികളുടെ മൊഴികളിലും വ്യത്യാസമുണ്ട്. ലിഗയെ അവസാനമായി കണ്ടിടത്ത് നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. ഇത്ര അടുത്തായിട്ടു പോലും പോലീസിന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 പോലീസും മന്ത്രിയും

പോലീസും മന്ത്രിയും

നേരത്തെ സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനങ്ങളുമായി ലിഗയുടെ സഹോദരി രംഗത്തെത്തിയിരുന്നു. എന്നാല്‍ അവരെ ടൂറിസം വകുപ്പും പോലീസും മന്ത്രിയും ചേര്‍ന്ന് നാടകം നടത്തി പറ്റിക്കുകയായിരുന്നു. അവര്‍ക്കും ലിഗയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ സംശയം ഉണ്ട്. പ്രശ്‌നങ്ങള്‍ വേണ്ടഎന്നു കരുതിയാണ് അവര്‍ തിരികെ പോയതെന്നും ആന്‍ഡ്രൂ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ലിഗയുടെ കൊലയാളികളെ പോലീസ് പിടികൂടിയത് ഇങ്ങനെ | Oneindia Malayalam
ചികിത്സ

ചികിത്സ

അയര്‍ലണ്ടിലേക്ക് പോയി അവിടുത്തെ ഹൈക്കോര്‍ട്ടില്‍ പരാതി നല്‍കി വിഷയം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുത്താനും ആന്‍ഡ്രൂ ശ്രമിക്കുന്നുണ്ട്. മൂഡ് ഷിഫ്റ്റിഗും സോറിയാസിസും തുടര്‍ച്ചയായ പുകവലി ശീലവും ഒഴിവാക്കാനുമായിരുന്നു ലിഗ തിരുവനന്തപുരത്ത് ചികിത്സക്ക് എത്തിയത്. പോത്തന്‍ കോടുള്ള ധര്‍മ്മജ ആയൂര്‍ വേദ ആശുപത്രയില്‍ ചികിത്സക്കായി ലിഗ എത്തിയത് ഫെബ്രുവരി 21 നായിരുന്നു.

English summary
liga murder case foreign women friend accuses kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X